Skip to content

കാറ്റിൽ നിയന്ത്രണം വിട്ട് വൈദ്യുതിക്കമ്പിയിൽ കുടുങ്ങി പാരാഗ്ലൈഡർ ; യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

ഷിംല: ഹിമാചൽ പ്രദേശിൽ പാരാഗ്ലൈഡിങ്ങിനിടെ റഷ്യൻ പൗരൻ ഹൈ ടെൻഷൻ വൈദ്യുതക്കമ്പികൾക്കിടയിൽ കുടുങ്ങി. മണ്ഡി ജില്ലയിലെ തണ്ടുവിൽ ഉച്ചയ്ക്കു ശേഷമാണ് സംഭവം. രണ്ടരമണിക്കൂറോളം കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ പിന്നീട് സുരക്ഷിതമായി ഇറക്കി. നിലത്തുനിന്ന് 150 മീറ്റർ ഉയരത്തിലുള്ള വൈദ്യുത ലൈനിലാണ് അലെക്സി എന്ന റഷ്യക്കാരൻ കുടുങ്ങിയത്. 146 മീറ്റർ ഉയരമുള്ള ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് അലെക്‌സിയെ താഴെയിറക്കിയത്.കാംഗ്ര ജില്ലയിലെ പ്രമുഖ പാരഗ്ലൈഡിങ് കേന്ദ്രമായ ബീർ ബില്ലിങ്ങിൽനിന്നാണ് അലെക്സി പാരാഗ്ലൈഡിങ് ആരംഭിച്ചത്.

പറന്നുയർന്ന് അൽപ സമയത്തിനുശേഷം ഹൈ ടെൻഷൻ വൈദ്യുത ലൈനിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഒപ്പമുണ്ടായിരുന്ന മറ്റ് പാരഗ്ലൈഡർമാർ അധികൃതരെ വിവരം അറിയിച്ചു. അധികൃതർ വൈദ്യുതി ലൈൻ വഴിയുള്ള പവർ സപ്ലൈ ഒാഫ് ചെയ്യുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. മുൻകരുതൽ എന്ന നിലയ്ക്ക് നിലത്ത് മെത്തകൾ വിരിക്കുകയും ചെയ്തിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ ആദ്യം സമ്മതിച്ചു ; പിന്നീട് നിലപാട് മാറ്റിയതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് സോണിയ

Share on WhatsApp

Share this story

കാറ്റിൽ നിയന്ത്രണം വിട്ട് വൈദ്യുതിക്കമ്പിയിൽ കുടുങ്ങി പാരാഗ്ലൈഡർ ; യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി pathanamthittamedia.com