Skip to content

നഗരശുചിത്വ പ്രവർത്തനങ്ങൾക്ക് വ്യാപാരികളുടെ പൂർണ പിന്തുണ – അനാവശ്യ പരിശോധനകൾ ഒഴിവാക്കണം : വ്യാപാരി വ്യവസായി ഏകോപന സമിതി

പത്തനംതിട്ട: നഗരത്തിന്റെ ശുചിത്വത്തിനും വികസനത്തിനും ജനക്ഷേമത്തിനുമായി പത്തനംതിട്ട നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾക്ക് വ്യാപാരി സമൂഹത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് അബു നവാസ് എം. അറിയിച്ചു. നഗരത്തിന്റെ പൊതുവായ വൃത്തിയും ശുചിത്വവും ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്കുമായി നഗരസഭ നടത്തുന്ന പരിശോധനകളോടും വിലയിരുത്തലുകളോടും ഏകോപന സമിതിക്ക് പൂർണ യോജിപ്പാണുള്ളത്. നഗരത്തിന്റെ വികസന പ്രവർത്തനങ്ങളിൽ നഗരസഭാ ഭരണസമിതിക്കൊപ്പം വ്യാപാരി സമൂഹം തുടർന്നും കൈകോർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വ്യാപാരികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പരിശോധനകൾ ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം നടപടികളിൽ നിന്ന് അധികൃതർ പിന്മാറുന്നതിനാവശ്യമായ നിർദേശങ്ങൾ നഗരസഭ ചെയർപേഴ്സണും സെക്രട്ടറിയും നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. നഗരസഭയും വ്യാപാരികളും തമ്മിൽ ഏതെങ്കിലും വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ പരസ്പര ചർച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. നഗരത്തിന്റെ പൊതുവായ വികസനവും ജനങ്ങളുടെ ക്ഷേമവും മുൻനിർത്തി ഒത്തൊരുമയോടെ പ്രവർത്തിക്കാൻ വ്യാപാരി സമൂഹം എന്നും സന്നദ്ധമാണെന്നും പ്രസിഡന്റ് അബു നവാസ്, ട്രഷറര്‍ ഉല്ലാസ് പുരുഷോത്തമന്‍ എന്നിവര്‍ പറഞ്ഞു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.

പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.  ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263/ 85471 98263 / 0468 233 3033.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

നഗരശുചിത്വ പ്രവർത്തനങ്ങൾക്ക് വ്യാപാരികളുടെ പൂർണ പിന്തുണ – അനാവശ്യ പരിശോധനകൾ ഒഴിവാക്കണം : വ്യാപാരി വ്യവസായി ഏകോപന സമിതി pathanamthittamedia.com