പത്തനംതിട്ട ജില്ലയിലെ ടൂറിസം മേഖലയിൽ പണം മുടക്കുവാന്‍ പ്രവാസികൾ മുമ്പോട്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
മനാമ : അംഗങ്ങള്‍ തമ്മിലുള്ള ഐക്യം മൂലം പത്തനംതിട്ട ജില്ലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഐക്യ ജനാധിപത്യ മുന്നണിക്കും ശക്തമായ തിരിച്ചുവരവ് നടത്താൻ സാധിച്ചുവെന്നും പ്രവാസി ഇൻഷുറൻസ് പ്രീമിയത്തിലുണ്ടായ വർധന പിൻവലിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ഒ.ഐ.സി.സി. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യൻ ക്ലബ്ബിൽ നടത്തിയ ‘സ്നേഹപൂർവ്വം പത്തനംതിട്ട’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ തീർത്ഥാടന ടൂറിസത്തിന് സാധ്യതയുള്ള പത്തനംതിട്ട ജില്ലയിൽ പുറത്ത് നിന്ന് വരുന്ന തീർത്ഥാടകർക്ക് ആവശ്യത്തിനുള്ള സൗകര്യങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ നമുക്ക് ക്രമീകരിക്കുവാന്‍ സാധിക്കുന്നില്ല. ടൂറിസം മേഖലയിൽ പ്രവാസികൾ പണം മുടക്കിയാൽ അവർക്ക് വരുമാനത്തിനും നാടിന്റെ വികസനത്തിനും പങ്കാളികളാകുവാന്‍ സാധിക്കും.
ശബരിമലയിൽ ലക്ഷകണക്കിന് വിശ്വാസികൾ എത്തുന്നതുപോലെ ചെറുകോൽപ്പുഴ ഹിന്ദുമത കൺവൻഷൻ, മാരാമൺ കൺവൻഷൻ, പരുമല പള്ളി, മഞ്ഞനിക്കര പള്ളി തുടങ്ങി നിരവധി ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുവരുന്ന ലക്ഷകണക്കിനാളുകള്ക്കും ഗവി, കോന്നി ഇക്കോ ടൂറിസം, ആനക്കൂട് തുടങ്ങി നിരവധി സ്ഥലങ്ങൾ കാണുവാനെത്തുന്ന ആളുകൾക്കും വേണ്ട സൗകര്യമേര്പ്പെടുത്തുവാന് നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ആറന്മുള എം.എല്‍.എ. അഡ്വ.അബിന്‍ വര്‍ക്കി മുഖ്യാതിഥിയായിരുന്നു. ഒ.ഐ.സി.സി. മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ആമുഖ പ്രഭാഷണം നടത്തി. യോഗത്തിന് പ്രോഗ്രാം ജനറൽ കൺവീനർ ജോൺസൺ ടി.തോമസ് സ്വാഗതമാശംസിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ശോഭ സജി, ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ഒ.ഐ.സി.സി. ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒ.ഐ.സി.സി. പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, സൈദ് എം.എസ്., ജീസൺ ജോർജ്ജ്, ജേക്കബ് തേക്കുതോട്, ട്രഷറർ ലത്തീഫ് ആയംചേരി, റോബി ജോർജ്ജ്, മിനി റോയ്, കൺവീനർമാരായ എ.പി.മാത്യു, കോശി ഐപ്പ് എന്നിവർ സംസാരിച്ചു. പ്രമുഖ വ്യവസായികളും പത്തനംതിട്ട ജില്ലക്കാരുമായ ജോൺസൺ കല്ലുവിളയിൽ, എബ്രഹാം തോമസ് എന്നിവരെ ആദരിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പത്തനംതിട്ട ജില്ലക്കാരായ മാസ്റ്റർ ആദിശ് മുഹമ്മദ് സയ്യിദ്, അഷിൻ വിനു ജേക്കബ്, അബിയ മേഴ്സി ഷാജി എന്നിവരെ ആദരിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ വിനോദ് ഡാനിയേൽ, ജില്ലാ ട്രഷറർ സിജി തോമസ്, വിവിധ കമ്മറ്റി കൺവീനർ മാരായ സിബി അടൂർ, ബിനു മാമ്മൻ, സിജു ചെറിയാൻ, ബ്രയിറ്റ് രാജൻ, അനിയൻകുഞ്ഞ് തോമസ്, സജി മത്തായി, എബ്രഹാം ജോർജ്ജ്, എബിൻ ജോൺ, അജി. പി.ജോയ്, ജോർജ്ജ് യോഹന്നാൻ, നോബിൾ, നിഷ സിജു, സതീഷ് ജോർജ്ജ് തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pravasi
More More from Pravasi newsMost read
-
കെ.എ.താജുദ്ദീന് കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു
-
ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ
-
അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു
-
കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി
-
വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍





