Skip to content

റിയാദ്​ വിമാനത്താവളത്തിലേക്ക്​ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മലയാളിയുടെ ആരോഗ്യ നില മെച്ചപ്പെടുന്നു

റിയാദ്​: ഒക്​ടോബർ പത്തിന്​ റിയാദ്​ വിമാനത്താവളത്തിലേക്ക്​ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മലയാളിയുടെ ആരോഗ്യ നില മെച്ചപ്പെടുന്നു. പാലക്കാട്​ സ്വദേശിയും റിയാദ്​ വിമാനത്താവളത്തി​ലെ കരാർ ജീവനക്കാരനുമായ മുഹമ്മദ്​ റബ്ബാനി (29)യുടെ ആരോഗ്യ നിലയാണ്​ ഭേദപ്പെടുന്നത്​. കഴിഞ്ഞ ദിവസം റബ്ബാനിക്ക്​ ശസ്​ത്രക്രിയ പൂർത്തിയാക്കിയിരുന്നു. ഇടതുകാലിന്‍റെ ശസ്​ത്രക്രിയ നടത്തിയ ശേഷവും വെന്‍റിലേറ്ററിൽ തുടരുകയായിരുന്നു. ഇപ്പോൾ വെന്‍റിലേറ്ററിൽ നിന്ന്​ ബേൺ ഐസിയുവിലേക്ക്​ മാറ്റിയിട്ടുണ്ട്​. ഇനി പ്ലാസ്റ്റിക്​ സർജറികൾ അടക്കമാണ്​ പൂർത്തിയാക്കാനുള്ളത്​.

വരും ദിവസങ്ങളിൽ ഇവയും നടക്കുമെന്നാണ്​ അറിയുന്നത്​.റിയാദ്​ വിമാനത്താവളത്തിലേക്ക്​ ഒക്ടോബർ പത്തിന്​ നടത്തിയ ആക്രമണത്തിൽ ഒരു​ ഇന്ത്യക്കാരനും നാല്​ സൗദി സ്വദേശികളും അടക്കം 13 പേരാണ്​ കൊല്ലപ്പെട്ടത്​. 309 ​പേർക്ക്​ പരിക്കേറ്റിരുന്നു. ഇതിൽ 11 പേർ ഇന്ത്യക്കാർ ആയിരുന്നു. പരിക്കേറ്റവരിൽ കുറച്ചുപേർ ചികിത്സ പൂർത്തിയാക്കിയ ​ശേഷം ആശുപത്രി വിട്ടിട്ടുണ്ട്​. ബാക്കിയുള്ളവരുടെ ചികിത്സ അടക്കമുള്ള കാര്യങ്ങൾ ​ഇന്ത്യൻ എംബസിയും കോൺസുലേറ്റും മറ്റ്​ അധികൃതരും അന്വേഷിക്കുന്നുണ്ട്​.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പള്ളി അൾത്താരയിൽ ദാരുണ സംഭവം ; കുർബാന ചടങ്ങുകൾക്കിടെ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം

  2. അതിർത്തിയിൽ വീണ്ടും കടുത്ത ജാഗ്രത ; ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമായിരിക്കാൻ നിർദേശിച്ച് കരസേന ​ഹിമാലയൻ മേഖലയിൽ

  3. പതിനാറുകാരിയെ പീഡിപ്പിച്ച കേസ് : സ്പായുടെ ഉടമസ്ഥൻ ഹെൽത്ത് ഇൻസ്പെക്ടറെന്ന് സൂചന

  4. സ്കൂട്ടർ അപകടത്തെ തുടർന്ന് ചികിത്സയില്‍ ആയിരുന്ന ജേക്കബ് ചെറിയാൻ അന്തരിച്ചു

  5. പോലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നടപടി തുടങ്ങി

Share on WhatsApp

Share this story

റിയാദ്​ വിമാനത്താവളത്തിലേക്ക്​ ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ മലയാളിയുടെ ആരോഗ്യ നില മെച്ചപ്പെടുന്നു pathanamthittamedia.com