Skip to content

ഒരു യൂറോയ്ക്ക് കബാബ് ഓഫർ ; കട ഉദ്ഘാടനത്തിനിടെ ജർമ്മനിയിൽ വൻ ജനത്തിരക്കും സംഘർഷവും

ഡോർട്ട്മുണ്ട്: ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു യൂറോയ്ക്ക് കബാബ് നൽകുമെന്ന പരസ്യത്തിന് പിന്നാലെ ജനക്കൂട്ടം ഇരച്ചെത്തി. ഒടുവിൽ തിരക്ക് നിയന്ത്രണാതീതമായതോടെ ജർമൻ നഗരമായ ഡോർട്ട്മുണ്ടിൽ സംഘർഷം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ നൂറോളം പൊലീസുകാരെയും ഹെലികോപ്റ്ററിനെയുമാണ് നഗരത്തിൽ വിന്യസിച്ചതെന്ന് റിപ്പോർട്ടുകൾ.കബാബ് വെറും ഒരു യൂറോയ്ക്ക്! പുതുതായി ആരംഭിച്ച ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റിന്‍റെ പ്രചാരണാർത്ഥമാണ് ഉടമ പ്രത്യേക ഓഫർ പ്രഖ്യാപിച്ചത്.

സാധാരണയായി 7.50 മുതൽ 9 യൂറോ വരെ വിലയുള്ള കബാബ് കേവലം ഒരു യൂറോയ്ക്ക് വിൽക്കുമെന്നായിരുന്നു വാഗ്ദാനം. ഓഫർ വിവരം അറിഞ്ഞ് മുതിർന്നവരും കുട്ടികളും അടക്കം വൻ ജനക്കൂട്ടം കടയ്ക്ക് മുന്നിലേക്ക് എത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി.ആദ്യം സ്ഥിതിഗതികൾ ശാന്തമാക്കാൻ കടയുടമ സ്വകാര്യ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിരുന്നെങ്കിലും തിരക്ക് നിയന്ത്രിക്കാൻ അവർക്ക് സാധിച്ചില്ല. തുടർന്നാണ് ഉടമ പൊലീസിന്‍റെ സഹായം തേടിയത്. കടയ്ക്ക് മുന്നിൽ ഏകദേശം 300 -ഓളം പേർ തടിച്ചുകൂടിയെന്നാണ് പൊലീസിന്‍റെ കണക്കെങ്കിൽ, ആയിരത്തിലധികം ആളുകൾ എത്തിയെന്നാണ് ഉടമ അവകാശപ്പെടുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

ഒരു യൂറോയ്ക്ക് കബാബ് ഓഫർ ; കട ഉദ്ഘാടനത്തിനിടെ ജർമ്മനിയിൽ വൻ ജനത്തിരക്കും സംഘർഷവും pathanamthittamedia.com