Skip to content

​’തമാശയ്ക്കെന്ന്’ വിശദീകരണം ; ബോട്ട് ഗൈഡിനെ കടലിലേക്ക് തള്ളിയിട്ട് ഇസ്രയേലി വിനോദസഞ്ചാരി

ശ്രീലങ്ക: വിനോദ സഞ്ചാരത്തിനിടെ ബോട്ടിലുണ്ടായിരുന്ന പ്രാദേശിക ഗൈഡിനെ കടലിലേക്ക് തള്ളിയിട്ട് ഇസ്രയേൽ വിനോദ സഞ്ചാരികൾ. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇസ്രയേലി വിനോദ സഞ്ചാരികൾക്ക് നേരെ വ്യാപക വിമർശനം. എന്നാൽ, ഗൈഡിനെ കടലിലേക്ക് തള്ളിയിട്ടത് വെറുമൊരു തമാശയ്ക്കായിരുന്നുവെന്നും അയാൾക്ക് പരിക്കേറ്റിട്ടില്ലെന്നുമാണ് വിനോദ സഞ്ചാരികളുടെ വിശദീകരണം.

ഗൈഡിനെ തള്ളിയിട്ടത് നടുക്കടലിൽ!
കടലിലൂടെ ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ വെള്ളം കുടിച്ചുകൊണ്ടിരുന്ന ഗൈഡിനെ സംഘത്തിലുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് വെള്ളത്തിലേക്ക് തള്ളിയിടുന്നത് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. ഈ സമയം മറ്റുള്ളവർ സംഭവം കണ്ട് ചിരിക്കുന്നതും തങ്ങളുടെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ കാണാം. അതേസമയം സംഭവത്തിന്‍റെ കൃത്യമായ സ്ഥലമോ തീയതിയോ ഗൈഡിന്‍റെ വ്യക്തിവിവരങ്ങളോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

​’തമാശയ്ക്കെന്ന്’ വിശദീകരണം ; ബോട്ട് ഗൈഡിനെ കടലിലേക്ക് തള്ളിയിട്ട് ഇസ്രയേലി വിനോദസഞ്ചാരി pathanamthittamedia.com