Skip to content

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പെരുന്നാൾ ; തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി സ്പെഷൽ സർവീസുകൾ

തിരുവനന്തപുരം: ബീമാപള്ളി ഉറൂസിനും വെട്ടുകാട് പള്ളി പെരുന്നാളിനുമെത്തുന്ന വിശ്വാസികൾക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി കെഎസ്ആർടിസി വിപുലമായ സ്പെഷൽ സർവീസുകൾ ആരംഭിച്ചു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് രണ്ട് തീർഥാടന കേന്ദ്രങ്ങളിലേക്കുമായി ആകെ 45 ബസുകളാണ് സർവീസ് നടത്തുന്നത്. ഈ സർവീസുകൾ ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി തിരുവനന്തപുരം സിറ്റി യൂണിറ്റ് ഓഫിസർക്ക് നോഡൽ ഓഫിസറുടെ ചുമതല നൽകിയിട്ടുണ്ട്.

ബീമാപള്ളി ഉറൂസുമായി ബന്ധപ്പെട്ട് ഇത്തവണ 20 ബസുകളാണ് കെഎസ്ആർടിസി ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം 14 ബസുകളായിരുന്നു സർവീസ് നടത്തിയിരുന്നത്. കിഴക്കേക്കോട്ടയിൽ നിന്ന് ഇഞ്ചക്കൽ, വള്ളക്കടവ് വഴിയും കിഴക്കേക്കോട്ടയിൽ നിന്ന് ഇഞ്ചക്കൽ, കല്ലുമൂട് വഴിയുമാണ് ബീമാപള്ളിയിലേക്ക് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.യാത്രക്കാരുടെ ആവശ്യാനുസരണമാകും ബസുകൾ സർവീസ് നടത്തുക. ഇതിനായി ബീമാപള്ളിയിൽ ഒരു സ്റ്റേഷൻ മാസ്റ്റർ ഓഫിസും പ്രവർത്തിക്കുന്നുണ്ട്.

വെട്ടുകാട് പള്ളി പെരുന്നാളിനായി നിലവിലുള്ള ഏഴ് ചെയിൻ സർവീസുകൾക്ക് പുറമേ 18 അധിക സർവീസുകൾ കൂടി ഉൾപ്പെടുത്തി ആകെ 25 ബസുകളാണ് നിരത്തിലിറക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം 18 ബസുകളായിരുന്നു സർവീസ് നടത്തിയിരുന്നത്. കിഴക്കേക്കോട്ടയിൽ നിന്ന് വലിയതുറ വഴിയും പാളയം വഴിയുമാണ് വെട്ടുകാട്ടേക്ക് സർവീസ് നടത്തുന്നത്. ബസുകൾ കൃത്യമായി സർവീസ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വെട്ടുകാട് ഒരു താത്കാലിക സ്റ്റേഷൻ മാസ്റ്റർ ഓഫിസും തുറന്നിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ ആദ്യം സമ്മതിച്ചു ; പിന്നീട് നിലപാട് മാറ്റിയതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് സോണിയ

Share on WhatsApp

Share this story

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പെരുന്നാൾ ; തീർത്ഥാടകർക്കായി കെ.എസ്.ആർ.ടി.സി സ്പെഷൽ സർവീസുകൾ pathanamthittamedia.com