Skip to content

ഗുജറാത്ത് കലാപ സ്ഥലത്ത് നേരിട്ട് കണ്ട കാഴ്ചകൾ തന്നെ വേട്ടയാടിയിരുന്നതായി സോണിയ ഗാന്ധി

ഡൽഹി: ഗുജറാത്ത് കലാപ സ്ഥലത്ത് നേരിട്ട് കണ്ട കാഴ്ചകൾ തന്നെ വേട്ടയാടിയിരുന്നതായി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിരവധി ദുരന്തബാധിതരെ കണ്ടുമുട്ടി.ഇരകളിൽ ഭൂരിഭാഗവും മുസ്‍ലിംകളായിരുന്നു. മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്ന ചെറുപ്പക്കാരുടെ സംഘങ്ങളെ തെരുവുകളിൽ കാണാമായിരുന്നുവെന്നും സോണിയ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന ഓര്‍മക്കുറിപ്പിൽ കുറിക്കുന്നു. ഗുജറാത്ത് കലാപകാലത്ത് പ്രധാനമന്ത്രി വാജ്പേയി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നരേന്ദ്ര മോദിയെ പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും സോണിയ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും ഇന്ത്യയെക്കുറിച്ചുള്ള തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് പിന്തുടരുന്നതെന്ന് സോണിയ പറയുന്നു.

തമ്മിൽ കണ്ടുമുട്ടുമ്പോൾ പ്രധാനമന്ത്രി നേരിട്ട് കണ്ണുകളിൽ നോക്കുന്നത് ഒഴിവാക്കാറുണ്ടെന്നും അവർ പറയുന്നു. തങ്ങൾ തമ്മിലുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തിപരമല്ലെന്നും പ്രത്യശാസ്ത്രപരമാണെന്നും സോണിയ വിശദീകരിക്കുന്നു. ഔദ്യോഗിക ആശംസകൾക്കും വല്ലപ്പോഴും നടക്കുന്ന ചുരുക്കം ചില സംഭാഷണങ്ങൾക്കുമപ്പുറം മോദിയുമായി തനിക്ക് യാതൊരുവിധ സമ്പർക്കവും ഉണ്ടായിട്ടില്ലെന്നും സോണിയ എഴുതുന്നു. പാർലമെന്റ് സമ്മേളനത്തിനു ശേഷവും സ്പീക്കറുടെ ചേംബറിൽ പ്രധാന പാർട്ടി നേതാക്കൾ ഒത്തുകൂടുന്ന പതിവ് ഉൾപ്പെടെയുള്ള പരിപാടികളിലാണ് കൂടിക്കാഴ്ചകൾ കൂടുതലും നടക്കുന്നതെന്ന് പുസ്തകത്തിൽ പറയുന്നു. നമസ്തേക്കപ്പറും ആ സംഭാഷണം നീണ്ടുപോകാറില്ലെന്നും സോണിയ വിശദീകരിക്കുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

ഗുജറാത്ത് കലാപ സ്ഥലത്ത് നേരിട്ട് കണ്ട കാഴ്ചകൾ തന്നെ വേട്ടയാടിയിരുന്നതായി സോണിയ ഗാന്ധി pathanamthittamedia.com