ഇസ്രായേലിൽ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് ; നെതന്യാഹുവിന്റെ വിശ്വസ്തൻ അമിർ ഒഹാനയെ മാറ്റാൻ നീക്കം
ടെൽ അവീവ്: ഇസ്രയേലില്‍ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടന്നേക്കും. ഇസ്രായേലി പാർലമെന്റായ കെനസെറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നാണ് നടക്കുന്നത്. ഇന്ന് തന്നെ സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷപാർട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ലിക്കുഡ് പാർട്ടിനേതാവായ ആമിർ ഒഹാനയാണ് കെനസെറ്റ് സ്പീക്കർ. സ്പീക്കർ തെരഞ്ഞെടുപ്പില്‍ ഐസന്‍കോട്ട് നേരിട്ട് പിന്തുണ അഭ്യർഥിച്ചെങ്കിലും ലിക്കുഡ് സഖ്യത്തിലെ ചെറിയ പാർട്ടികള്‍ സമ്മതിച്ചിട്ടില്ല. സർക്കാർ രൂപീകരിച്ചതിന് ശേഷം മതിയെന്ന നിലപാടിലാണ് ഈ പാർട്ടികള്‍. നെതന്യാഹുവിന്റെ അടുപ്പക്കാരനായ ആമിർ ഒഹാനയെ മാറ്റാന്‍ അറബ് പാർട്ടികളും യാഷർ സഖ്യവും നേരത്തേ തന്നെ ധാരണയിലെത്തിയതാണ്. ഇരുകൂട്ടരും ചേർന്നാല്‍ 67 അംഗങ്ങളുടെ പിന്തുണയുണ്ട്.120 അംഗ കെനസെറ്റിൽ 61 പേരുടെ ഭൂരിപക്ഷമുണ്ടെങ്കില്‍ സ്പീക്കറെ മാറ്റാനാകും.
യാഷർ പാർട്ടിയില്‍ നിന്നായിരിക്കും സ്പീക്കർ സ്ഥാനാർഥിയെ മത്സരിപ്പിക്കുക. പ്രതിപക്ഷം പിന്തുണയ്കുന്ന സ്പീക്കർ വന്നാല്‍ 2023ലെ ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തില്‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കും. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത സ്പീക്കർ വരാതിരിക്കാന്‍ ലിക്കുഡ് പാർട്ടി പാർലമെന്റ് സമ്മേളനം തന്നെ തടസപ്പെടുത്തുമെന്ന വാർത്തകളും ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു
-
ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ
-
വീടുവെയ്ക്കുവാന്‍ മണ്ണെടുക്കുന്നതിന് സി.പി.എം. നേതാക്കള്‍ കൈക്കൂലി ആവശ്യപ്പെട്ടു ; ഇലന്തൂരില്‍ 25 സി.പി.എം. കുടുംബങ്ങള്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു
-
അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു
-
കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി





