ബോളിവുഡ് താരങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുമായി മുംബൈ പോലീസ്
മുംബൈ : ബോളിവുഡ് താരങ്ങൾക്ക് കർശന സുരക്ഷാ മുന്നറിയിപ്പുമായി മുംബൈ പോലീസ്. ജനത്തിരക്ക് കൂടിയ സ്ഥലങ്ങളിൽ അപ്രതീക്ഷിതമായി എത്തുന്നത് ഒഴിവാക്കണമെന്നാണ് പോലീസ് നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ മുൻകൂട്ടി അറിയിക്കാതെയുളള ആരാധക കൂടിക്കാഴ്ചകൾ പാടില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഷൂട്ടിംങ് വിവരങ്ങളും സ്വകാര്യ സന്ദർശനങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുതെന്നും ഭീഷണി സന്ദേശങ്ങളോ കോളുകളോ പണം ആവശ്യപ്പെട്ടുള്ള കോളുകളോ വന്നാൽ ആ വിവരം എത്രയും വേഗം തന്നെ പോലീസിന് കൈമാറണമെന്നും നിർദ്ദേശമുണ്ട്. നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് താരങ്ങളുടെ സുരക്ഷാ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിൽ പോലീസ് കർശന മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്. അമിതാഭ് ബച്ചന്റെ വസതിയിലേക്ക് രണ്ട് തവണ ബോംബ് ഭീഷണിയെത്തിയതും ആയുഷ്മാൻ ഖുറാനയ്ക്കും തുഷാർ കപൂറിനും പണം ആവശ്യപ്പെട്ടുളള കോളുകളെത്തിയതും മുംബൈ പോലീസിനെ വട്ടം ചുറ്റിച്ചിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
കെ.എ.താജുദ്ദീന് കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു
-
ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ
-
അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു
-
കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി
-
വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍





