ഇസ്രയേൽ പാർലമെന്റിൽ വീണ്ടും രാഷ്ട്രീയ നാടകം ; അറബ് പാർട്ടികളുടെ പിന്തുണ തേടി നെതന്യാഹു സഖ്യം
ടെല്‍ അവീവ്: തെരഞ്ഞെടുപ്പിന് പിന്നാലെ പുതിയ രാഷ്ട്രീയ സാഹചര്യം ഉടലെടുത്ത ഇസ്രയേലില്‍ യാഷര്‍ പാര്‍ട്ടി നേതാവ് ഗാഡി ഐസന്‍കോട്ടിന്റെ (Gadi Eisenkot) നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് അറബ് പാര്‍ട്ടികള്‍ പിന്തുണ നല്‍കുന്നത് തടയാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ (Benjamin Netanyahu) അടുത്ത അനുയായിയായ നഥാന്‍ ഈഷെല്‍ (Natan Eshel) തീവ്രശ്രമം നടത്തിയതായി റിപ്പോര്‍ട്ട്.തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും യുണൈറ്റഡ് അറബ് ലിസ്റ്റ് (United Arab List) നേതാവ് മന്‍സൂര്‍ അബ്ബാസുമായി (Mansour Abbas) ഈഷെല്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് ഇസ്രയേലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നത്.
അടുത്ത സര്‍ക്കാര്‍ രൂപീകരണത്തിന് അറബ് പാര്‍ട്ടികളുടെ പിന്തുണ തേടുന്നതിനെതിരെ നെതന്യാഹു പരസ്യമായി കടുത്ത പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ വഴി ഇത്തരം രഹസ്യ ആശയവിനിമയങ്ങള്‍ നടന്നത്. നെസറ്റില്‍ (Knesset) ഐസന്‍കോട്ടിനെ പിന്തുണയ്ക്കാന്‍ യുണൈറ്റഡ് അറബ് ലിസ്റ്റ് മുതിരുമോ എന്ന് നെതന്യാഹുവിന്റെ വൃത്തങ്ങള്‍ കടുത്ത ആശങ്കയോടെയാണ് വീക്ഷിച്ചിരുന്നത്.ഇക്കാര്യം നഥാന്‍ ഈഷെല്‍ മന്‍സൂര്‍ അബ്ബാസിനോട് ആവര്‍ത്തിച്ച് ചോദിക്കുകയും, അതില്‍ നിന്നും പിന്മാറാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പ്, സൈനിക നിര്‍ബന്ധിത സേവന നിയമം നെസറ്റില്‍ പാസാക്കാന്‍ ഐസന്‍കോട്ടിനെ അനുവദിക്കുമോ എന്ന ഈഷെലിന്റെ ചോദ്യത്തിന്’ ഞങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയും അതിനനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യും,’ എന്നാണ് യുണൈറ്റഡ് അറബ് ലിസ്റ്റ് നേതാവ് മറുപടി നല്‍കിയത്
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു
-
ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ
-
അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു
-
കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി
-
വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍





