Skip to content

പ്രതിവർഷം 1.5 ലക്ഷം പരാതികൾ ; ഗാർഹിക പീഡനക്കേസുകൾ വർദ്ധിക്കുന്നതായി ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷന് പ്രതിവർഷം ലഭിക്കുന്നത് ഒന്നര ലക്ഷം പരാതികളെന്ന് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കർ. ഏറ്റവും കൂടുതൽ പരാതികൾ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടതെന്ന് കമ്മീഷൻ അധ്യക്ഷ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി പൊതുജന പരാതി പരിഹാര അദാലത്തുകൾ നടത്തുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 200-ലധികം നേരിട്ടുള്ള അദാലത്തുകൾ നടത്തിയെന്നും കമ്മീഷൻ വ്യക്തമാക്കി.“പരാതി എങ്ങനെ നൽകണമെന്ന് അറിയില്ല എന്ന കാരണത്താൽ മാത്രം, ദേശീയ വനിതാ കമ്മീഷനെ സമീപിക്കാൻ കഴിയില്ലെന്ന് ഒരു സ്ത്രീയും കരുതരുത്” വിജയ രഹത്കർ പറഞ്ഞു.

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റതിന് ശേഷമുള്ള ഒന്നര വർഷത്തിനുള്ളിൽ, രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലും മറ്റ് സ്ഥലങ്ങളിലുമായി 200-ലധികം നേരിട്ടുള്ള അദാലത്തുകൾ കമ്മീഷൻ സംഘടിപ്പിച്ചതായി രഹത്കർ പറഞ്ഞു. സ്ത്രീകളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവരുടെ ആത്മവിശ്വാസം വളർത്തുന്നതിനുമുള്ള പരിപാടികളും കമ്മീഷൻ സംഘടിപ്പിക്കാറുണ്ടെന്നും വിജയ രഹത്കർ കൂട്ടിച്ചേർത്തു.

ദേശീയ വനിതാ കമ്മീഷനെ സ്ത്രീകൾ തങ്ങളുടെ ‘മാതൃവീട്’ ആയി കാണണമെന്ന് വിജയ രഹത്കർ പറഞ്ഞു. “ദേശീയ വനിതാ കമ്മീഷൻ തങ്ങളുടെ മാതൃവീടാണെന്ന് രാജ്യത്തുടനീളമുള്ള സ്ത്രീകൾക്കും പെൺമക്കൾക്കും തോന്നണം എന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. കമ്മീഷനെ സമീപിക്കുന്നതിൽ യാതൊരു ഭയമോ മടിയോ പാടില്ല,” വിജയ രഹത്കർ പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

പ്രതിവർഷം 1.5 ലക്ഷം പരാതികൾ ; ഗാർഹിക പീഡനക്കേസുകൾ വർദ്ധിക്കുന്നതായി ദേശീയ വനിതാ കമ്മീഷൻ pathanamthittamedia.com