Skip to content

മുക്കട – ഇടമൺ – അത്തിക്കയം റോഡിൽ വെള്ളക്കെട്ടിന് പരിഹാരമായി നിര്‍മ്മിച്ച ഓട ഗതാഗതത്തിന് ഭീഷണി

റാന്നി : റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുവാന്‍ നിര്‍മ്മിച്ച ഓട പ്രദേശവാസികൾക്കും വാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. മുക്കട – ഇടമൺ – അത്തിക്കയം റോഡിൽ തോമ്പിക്കണ്ടം റേഷൻ കടയ്ക്ക് സമീപമാണ് റോഡിന്റെ വശങ്ങൾ അപകടാവസ്ഥയിലായിരിക്കുന്നത്. റോഡ് ടാറിംഗ് ഉയർത്തി നിർമ്മിച്ചതിനെത്തുടർന്ന് ഈ പ്രദേശത്ത് മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവായിരുന്നു. ഇതുമൂലം കാൽനട യാത്രക്കാരും വാഹന യാത്രക്കാരും ഒരുപോലെ ദുരിതത്തിലാണ്. ഈ പ്രശ്നത്തിന് പരിഹാരമായാണ് അധികൃതർ ജെ.സി.ബി. ഉപയോഗിച്ച് റോഡിന്റെ വശങ്ങളില്‍ ഓട നിര്‍മ്മിക്കുവാന്‍ ശ്രമിച്ചത്. എന്നാൽ ഇത് വേണ്ട രീതിയിൽ പൂർത്തീകരിക്കാത്തതാണ് ഇപ്പോള്‍ പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.

ഓടയുടെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത്  സ്ലാബുകൾ സ്ഥാപിക്കാത്തതാണ് ഇവിടുത്തെ പ്രധാന പ്രശ്നം. റോഡിന്റെ വശങ്ങൾ ആഴത്തിൽ കുഴിച്ചിട്ടിരിക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും  കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രികാലങ്ങളിലും മഴ സമയത്തും ഇതുവഴിയെത്തുന്ന വാഹനങ്ങൾ ഓടയിലേക്ക് മറിഞ്ഞ് വലിയ അപകടങ്ങൾ നടക്കുവാനുള്ള സാധ്യതയേറെയാണെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. കുട്ടികളടക്കം നിരവധിയാളുകൾ ആശ്രയിക്കുന്ന ഈ റോഡിൽ എത്രയും പെട്ടെന്ന് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഓടയുടെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും സ്ലാബുകൾ സ്ഥാപിക്കുകയും ചെയ്യണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

മുക്കട – ഇടമൺ – അത്തിക്കയം റോഡിൽ വെള്ളക്കെട്ടിന് പരിഹാരമായി നിര്‍മ്മിച്ച ഓട ഗതാഗതത്തിന് ഭീഷണി pathanamthittamedia.com