Skip to content

​’ദീപാവലിയും മലിനീകരണവും മനുഷ്യനിർമിത രോഗങ്ങൾ’ ; കോൺഗ്രസ് എം.പി. ഇമ്രാൻ മസൂദിന്റെ പരാമർശം വിവാദത്തിൽ

സഹാറൻപുർ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ‘ഖുശിയോം കി ഈദ്’ പരാമർശത്തിന് പിന്നാലെ ദീപാവലിയെക്കുറിച്ചുള്ള പരാമർശത്തിൽ കോൺഗ്രസ് നേതാവ് ഇമ്രാൻ മസൂദ് വിവാദത്തിൽ. ‘ദീപാവലിയും മലിനീകരണവും മനുഷ്യനിർമിത രോഗങ്ങളാണെ’ന്ന് കോൺഗ്രസ് എം.പി. ഇമ്രാൻ മസൂദ് പറഞ്ഞതായാണ് റിപ്പോർട്ട്. ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. ഇതിനു പിന്നാലെ ബി.ജെ.പി. നേതാക്കൾ കോൺഗ്രസിനെതിരെ രംഗത്തെത്തി. ദീപാവലിയെക്കുറിച്ചുള്ള മസൂദിന്റെ പരാമർശത്തെ ബി.ജെ.പി. വക്താവ് രാകേഷ് ത്രിപാഠി രൂക്ഷമായി വിമർശിച്ചു. സനാതന ധർമത്തെ കോൺഗ്രസ് നിരന്തരം അപമാനിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇത്തരം പരാമർശങ്ങൾക്ക് കോൺഗ്രസ് വലിയ വില നൽകേണ്ടിവരുമെന്നും ത്രിപാഠി പറഞ്ഞു.കോൺഗ്രസിന് മാനസികനില നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു വശത്ത് സനാതന ധർമത്തെ ഡെങ്കിപ്പനി, മലേറിയ, കൊതുകുകൾ എന്നിവയോട് ഉപമിക്കുന്നു. മറുവശത്ത് ഹിന്ദുത്വത്തെ നിരന്തരം അപമാനിക്കുന്നു. ഇപ്പോഴിതാ ഇമ്രാൻ മസൂദ് ദീപാവലി ഒരു രോഗമാണെന്ന് പറയുന്നു. കോടിക്കണക്കിന് ഹിന്ദുക്കൾ ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയെത്തിയതിന്റെ സ്മരണയ്ക്കായി ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി. ഈ പരാമർശങ്ങൾക്ക് കോൺഗ്രസ് വില നൽകേണ്ടിവരും’, ത്രിപാഠി വ്യക്തമാക്കി.എന്നാൽ, വിവാദം ശക്തമായതോടെ പരാമർശം നടത്തിയിട്ടില്ലെന്ന് ഇമ്രാൻ മസൂദ് പറഞ്ഞു.

ദീപാവലിയെക്കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഇത്തരം പ്രസ്താവനകൾ എവിടെനിന്നാണ് വരുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
താനും ദീപാവലി ആഘോഷിക്കുന്നയാളാണെന്നും ദീപാവലി സമയത്ത് വായുവിൻ്റെ ഗുണനിലവാര സൂചിക (എ.ക്യു.ഐ.) വളരെ മോശമാകുന്നുവെന്നാണ് പറഞ്ഞതെന്നും ഇമ്രാൻ മസൂദ് വിശദീകരിച്ചു. എ.ക്യു.ഐ. നിയന്ത്രിക്കാൻ നേരത്തേ നടപടിയെടുത്തിരുന്നെങ്കിൽ ദീപാവലി സമയത്ത് സ്ഥിതി ഇത്രയും മോശമാകുമായിരുന്നില്ലെന്നും മലിനീകരണം മനുഷ്യന്റെ ഇടപെടലുകളിലൂടെ സൃഷ്ടിക്കപ്പെടുന്ന പ്രശ്‌നമാണെന്നും മസൂദ് വ്യക്തമാക്കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ ആദ്യം സമ്മതിച്ചു ; പിന്നീട് നിലപാട് മാറ്റിയതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് സോണിയ

Share on WhatsApp

Share this story

​’ദീപാവലിയും മലിനീകരണവും മനുഷ്യനിർമിത രോഗങ്ങൾ’ ; കോൺഗ്രസ് എം.പി. ഇമ്രാൻ മസൂദിന്റെ പരാമർശം വിവാദത്തിൽ pathanamthittamedia.com