Skip to content

നിർമ്മലം ശബരിമല : മെഗാ ക്ലീനിംഗ് ഡ്രൈവ് ജില്ലാതല ഉദ്ഘാടനം കളക്ടർ എ.നിസാമുദീൻ നിർവഹിച്ചു

പത്തനംതിട്ട : ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ ‘നിർമ്മലം ശബരിമല’ മെഗാ ക്ലീനിംഗ് ഡ്രൈവിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എ.നിസാമുദീൻ നിർവഹിച്ചു. തീർത്ഥാടകർ കടന്നുപോകുന്ന പ്രധാന പാതകളുൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പ്രധാന റോഡുകൾ, ഇടത്താവളങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ, പാർക്കിംഗ് ഏരിയകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയുന്നതിനായി വ്യാപാര സ്ഥാപനങ്ങളുടെയും ഭക്ഷണശാലകളുടെയും സഹകരണവും ക്ലീനിങ് ഡ്രൈവിന് ലഭിച്ചു. മൂന്നര ടൺ മാലിന്യമാണ് ക്ലീനിങ് ഡ്രൈവിലൂടെ ശേഖരിച്ച് എം.സി.എഫിലേക്ക് മാറ്റിയത്. പദ്ധതിയുടെ ബ്ലോക്ക്, പഞ്ചായത്തുതല ഉദ്ഘാടനം വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിൽ ശബരിമല എ.ഡി.എം. ദിലീപ് കെ.കൈനകര നിർവഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേനാംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, എൻ.സി.സി. വിദ്യാർത്ഥികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ശുചീകരണ ഡ്രൈവിൽ പങ്കാളികളായി.

പഴവങ്ങാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്ലാച്ചേരി ജംഗ്ഷനിൽ നടന്ന പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി നിർവഹിച്ചു. വൈസ് പ്രസിഡന്റ് സൗമ്യ ജി.നായർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മേരി ജോൺ, മോളി മാത്യു, എം.കെ.മനോജ്‌, അംഗങ്ങളായ കെ.ഇ.മാത്യു, ജോയിസി ചാക്കോ, എം.റ്റി.സതീഷ്, ആതിര എസ്.നായർ, അന്നമ്മ തോമസ്, മോനായി പുന്നൂസ്, അനി സുരേഷ്, ബിനിറ്റ് മാത്യു, ജിജി വർഗീസ്, പ്രിയ ഷാജി, അസിസ്റ്റന്റ് സെക്രട്ടറി അനിൽ സി.ജോർജ്ജ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ വി.പി.സൗമ്യ എന്നിവർ പ്രസംഗിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

നിർമ്മലം ശബരിമല : മെഗാ ക്ലീനിംഗ് ഡ്രൈവ് ജില്ലാതല ഉദ്ഘാടനം കളക്ടർ എ.നിസാമുദീൻ നിർവഹിച്ചു pathanamthittamedia.com