ഓമല്ലൂരില്‍ വീടിന് തീപിടിച്ചു : ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും കത്തിനശിച്ചു
പത്തനംതിട്ട : ഓമല്ലൂരില്‍ വീടിന് തീ പിടിച്ചതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടം. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പന്ന്യാലി ഗോകുലം വീട്ടില്‍ ശശികലയുടെ വീടിനാണ് തീ പടര്‍ന്നത്. ഇവര്‍ വീട്ടിലില്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്. രണ്ടുനിലകളുള്ള വീടിന്റെ മുകളിലത്തെ നിലയിലാണ് തീ പടര്‍ന്നത്. വീടിനുള്ളിലെ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളുമടക്കം പൂര്‍ണ്ണമായും കത്തി നശിച്ചു. വീട്ടില്‍ നിന്നും തീയും കറുത്ത പുകയും ഉയരുന്നത് കണ്ട് സമീപവാസികള്‍ ഫയര്‍ ഫോഴ്സിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. പത്തനംതിട്ട ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. പോലീസും സ്ഥലത്തെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാകാം അപകടത്തിന് പിന്നിലെന്നാണ് സൂചന. ഏകദേശം ഒരു ലക്ഷം രൂപയിലധികം നഷ്ടം കണക്കാക്കുന്നതായി വീട്ടുകാര്‍ പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു
-
ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ
-
അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു
-
കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി
-
വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍





