Skip to content

ശബരിമല – മണ്ഡലകാലം ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി : പമ്പ – ളാഹ റോഡിലെ അപകടകരമായ മരച്ചില്ലകള്‍ മുറിച്ചുമാറ്റിയില്ല

പമ്പ : ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ പ്രധാന പാതയായ പമ്പ – ളാഹ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരച്ചില്ലകളും ഈറ്റത്തലപ്പുകളും വെട്ടിമാറ്റാത്തത്‌ അപകട ഭീഷണിയാകുന്നു. വനപാതയായതിനാല്‍ സീസണ്‍ അല്ലാത്ത സമയങ്ങളില്‍ കാട്ടാനകള്‍ ഈറ്റത്തലപ്പുകള്‍ റോഡിലേക്ക് ഒടിച്ചിടുന്നത് പതിവാണ്. ഇത് എല്ലാ വര്‍ഷവും വനം വകുപ്പ് വെട്ടിമാറ്റാറുണ്ടെങ്കിലും ഇത്തവണ ഇത്തരം ജോലികള്‍ പൂര്‍ത്തിയാക്കിയില്ലെന്നാണ് ആക്ഷേപം. നിരവധി കെ.എസ്.ആര്‍.ടി.സി. ബസുകളാണ് സീസണ്‍ സമയത്ത് ഈ റോഡിലൂടെ സര്‍വീസ് നടത്തുന്നത്.  മരച്ചില്ലകളും ഈറ്റത്തലപ്പുകളും റോഡിലെ  വളവുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്നത് യാത്രക്കാര്‍ക്ക് വലിയ അപകട ഭീഷണിയായി മാറുകയാണ്.

വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഇത് അയ്യപ്പ ഭക്തരുടെ ദേഹത്ത് തട്ടി മുറിയുന്നതിനും കാരണമായേക്കാം. മരത്തിന്റെ  ഉണങ്ങിയ ചില്ലകളും അപകടക്കെണിയായി മാറിയിട്ടുണ്ട്. കാറ്റടിക്കുമ്പോള്‍ ഈ ചില്ലകള്‍ പലപ്പോഴും റോഡിലേക്ക് ഒടിഞ്ഞുവീഴുന്നതും അയ്യപ്പ ഭക്തര്‍ക്ക് ഭീഷണിയായി മാറുന്നുണ്ട്. പമ്പ – ളാഹ റോഡ്‌ അടുത്തടുത്തായി വലിയ വളവുകള്‍ നിറഞ്ഞതായതിനാല്‍ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരച്ചില്ലകള്‍ പലപ്പോഴും ശ്രദ്ധയില്‍പ്പെടണമെന്നില്ല. രാത്രിയില്‍ ഈ വഴിയുള്ള യാത്രയും അപകടങ്ങള്‍ക്ക് കാരണമായി മാറിയേക്കാം. പമ്പ – ളാഹ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരച്ചില്ലകളും ഈറ്റത്തലപ്പുകളും എത്രയും വേഗം നീക്കം ചെയ്യുവാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അയ്യപ്പ ഭക്തര്‍ ആവശ്യപ്പെടുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത്‌ പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു

  2. ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ

  3. അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു

  4. കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി

  5. വീട്ടിൽ അതിക്രമിച്ചുകയറി പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു : മാവേലിക്കര സ്വദേശി അറസ്റ്റില്‍

Share on WhatsApp

Share this story

ശബരിമല – മണ്ഡലകാലം ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി : പമ്പ – ളാഹ റോഡിലെ അപകടകരമായ മരച്ചില്ലകള്‍ മുറിച്ചുമാറ്റിയില്ല pathanamthittamedia.com