തറയിൽ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : ഉടമ സജി പി. സാമിന് രണ്ട് കേസുകളിലായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയും
പത്തനംതിട്ട: തറയിൽ ഫിനാൻസ് തട്ടിപ്പ് കേസില്‍ ഉടമയും ഓമല്ലൂർ സ്വദേശിയുമായ സജി പി. സാമിന് രണ്ട് കേസുകളിലായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തുമ്പമൺ സ്വദേശികളായ വിജയകുമാറും മേഴ്സി ജോർജും നൽകിയ പരാതികളിലാണ് പത്തനംതിട്ട മൂന്നാം അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചത്. വിജയകുമാറിനെ കബളിപ്പിച്ച് ഏഴ് ലക്ഷം രൂപയും മേഴ്സി ജോർജിൽനിന്ന് 3,95,000 രൂപയും തട്ടിയെടുത്തെന്നാണ് കേസ്. വിജയകുമാറിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഒമ്പത് വർഷം തടവും എട്ട് ലക്ഷം രൂപ പിഴയും രണ്ടാമത്തെ കേസിൽ ഏഴ് വർഷം തടവും എട്ട് ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ജഡ്ജി എഫ്. മിനിമോളാണ് നവംബർ 12-ന് വിധി പ്രസ്താവിച്ചത്. രണ്ട് കേസുകളിലെയും തടവുശിക്ഷകൾ ഒരേസമയം അനുഭവിക്കണമെന്നാണ് കോടതി ഉത്തരവ്. അതിനാൽ 16 വർഷം തടവുശിക്ഷകൾ തുടർച്ചയായി അനുഭവിക്കേണ്ടതില്ല.
ഓമല്ലൂർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന തറയിൽ ഫിനാൻസ് ഉടമ സജി പി. സാം നേരിട്ടും ഇടനിലക്കാർ മുഖേനയും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചെന്നാണ് കേസ്. കാലാവധി കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം തിരികെ നൽകാതിരുന്നതിനെ തുടർന്ന് നിരവധി പേർ പരാതികളുമായി രംഗത്തെത്തിയിരുന്നു. ഇതിന് മുമ്പ് അരുവാപ്പുലം സ്വദേശി റജി നൽകിയ പരാതിയിൽ 2026 ഒക്ടോബർ 23-ന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി സജി പി. സാമിന് ഒമ്പത് വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ കൂടുതൽ കേസുകളും നിലവിലുണ്ടെന്നാണ് വിവരം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി. ബിന്നി ഹാജരായി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
‘ചെറു നുണക്ക് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്’ ; കോഴഞ്ചേരി പാലം വിവാദത്തിൽ ശക്തമായ മറുപടിയുമായി അബിൻ വർക്കി എം.എൽ.എ
-
കോഴഞ്ചേരി പുതിയ പാലം നവംബർ 15 ന് നാടിന് സമർപ്പിക്കും : അബിൻ വർക്കി എം.എൽ.എ.
-
ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി : തീര്‍ത്ഥാടകരെ സ്വീകരിക്കുവാന്‍ ജില്ലാ ഭരണകൂടം സജ്ജം
Most read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
കെ.പി.സി.സി അധ്യക്ഷനൊപ്പം കണ്‍വീനറെയും മാറ്റണം ; അടൂര്‍പ്രകാശിനെ ഉന്നമിട്ട് വി.ഡി. പക്ഷം


