ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
കൊച്ചി : നഗരത്തിൽ ഒറ്റ സ്കൂട്ടറിൽ സാഹസിക അപകടയാത്ര നടത്തിയ അഞ്ച് വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ വൈറലായതോടെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. സ്കൂട്ടർ ഓടിച്ച യുവാവിന് പിഴ ഈടാക്കി ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങിയ എംവിഡി ബോധവത്കരണത്തിനായി അഞ്ച് പേരുടെയും മാതാപിതാക്കളോട് നേരിട്ടെത്താനും നോട്ടീസ് അയച്ചു. കൊച്ചിയിലെ തിരക്കുള്ള പൈപ്പ് ലൈൻ റോഡിലാണ് അഞ്ച് വിദ്യാർത്ഥികളുടെ അപകടയാത്ര. ഈ കാഴ്ച കണ്ടവർ ദൃശ്യങ്ങൾ പകർത്തി മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി. പിന്നാലെ എംവിഡി സ്കൂട്ടറിന്റെ നമ്പർ എടുത്ത് ഉടമയെ വിളിച്ചു. കൂട്ടുകാർക്കൊപ്പമെത്താൻ ആവശ്യപ്പെട്ടു.
തൃക്കാക്കരയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ സുഹൃത്തുക്കളാണ് അഞ്ച് പേരും. സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ് താൽകാലികമായി സസ്പെൻഡ് ചെയ്തു. ഒന്നിൽ കൂടുതൽ പേരെ സ്കൂട്ടറിൽ കയറ്റിയതിന് ഉടമയ്ക്ക് 1,000 രൂപ പിഴയിട്ടു. ഹെൽമറ്റ് വെക്കാത്ത മൂന്നു പേർ 500 രൂപ വീതവും പിഴ അടയ്ക്കണം. ഇവരുടെ അച്ഛനമ്മാരെയും ചിലത് ധരിപ്പിക്കാനുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. അഞ്ച് വിദ്യാർത്ഥികളും അച്ഛനെയോ അമ്മയെയോ ഒപ്പം കൂട്ടി എത്തി ബോധവ്തകരണ ക്ലാസിൽ പങ്കെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം
-
മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു
-
’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി
-
സഞ്ജയ് ഗാന്ധിയുടെ മരണശേഷം കുടുംബവുമായുള്ള ഭിന്നത രൂക്ഷമായി ; മനേക ഗാന്ധിക്കെതിരെ കടുത്ത പരാമർശങ്ങളുമായി സോണിയ
-
ഇസ്രയേൽ പാർലമെന്റിൽ വീണ്ടും രാഷ്ട്രീയ നാടകം ; അറബ് പാർട്ടികളുടെ പിന്തുണ തേടി നെതന്യാഹു സഖ്യം





