Skip to content

മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി : പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് മുന്‍ ഉപരാഷ്ടപതി ജഗ്ദീപ് ധന്‍ഖറെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പിസിആര്‍ വാഹനത്തില്‍ വീട്ടിലെത്തിച്ചെങ്കിലും ആരോഗ്യനില ആശങ്കജനകമായതിനെ തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 75-കാരനായ മുന്‍ ഉപരാഷ്ട്രപതി കാര്‍ഡിയോ-ന്യൂറോ സെന്ററില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് എയിംസ് അധികൃതര്‍ ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തിറക്കിയിട്ടില്ല. 2022 ഓഗസ്റ്റ് മുതല്‍ 2025 ജൂലൈയില്‍ രാജിവെക്കുന്നത് വരെ ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി ധന്‍ഖര്‍ സേവനമനുഷ്ഠിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

  2. മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു

  3. ​’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി

  4. ട്രെയിനിൽ ലൈം​ഗികാതിക്രമം , ചോദ്യം ചെയ്ത യുവതിയെ സ്റ്റേഷനിൽ അടിച്ചു വീഴ്ത്തി ; യുവാവ് പിടിയിൽ

  5. സഞ്ജയ് ഗാന്ധിയുടെ മരണശേഷം കുടുംബവുമായുള്ള ഭിന്നത രൂക്ഷമായി ; മനേക ഗാന്ധിക്കെതിരെ കടുത്ത പരാമർശങ്ങളുമായി സോണിയ

Share on WhatsApp

Share this story

മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ആശുപത്രിയില്‍ pathanamthittamedia.com