സഞ്ജയ് ഗാന്ധിയുടെ മരണശേഷം കുടുംബവുമായുള്ള ഭിന്നത രൂക്ഷമായി ; മനേക ഗാന്ധിക്കെതിരെ കടുത്ത പരാമർശങ്ങളുമായി സോണിയ
ന്യൂഡല്‍ഹി: സഞ്ജയ് ഗാന്ധിയും മനേക ഗാന്ധിയും തമ്മിലുള്ള വിവാഹവും പിന്നീട് കുടുംബത്തില്‍ ഉടലെടുത്ത അസ്വാരസ്യങ്ങളെക്കുറിച്ചും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. തന്റെ ഓര്‍മക്കുറിപ്പായ ‘ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലവ്’ (Belonging: A Journey of Love) പുസ്തകത്തിലാണ് മനേകയുമായുള്ള ബന്ധത്തിലെ വിള്ളലുകളെക്കുറിച്ച് സോണിയ വിവരിക്കുന്നത്.1973 അവസാനത്തോടെയാണ് സഞ്ജയ് ഗാന്ധിയും മനേകയും പരിചയപ്പെടുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരും വിവാഹിതരായി.
തുടക്കത്തില്‍ മനേകയുമായുള്ള ബന്ധം സൗഹൃദപരമായിരുന്നുവെന്നും ഇളയ സഹോദരിയെപ്പോലെയാണ് കണ്ടിരുന്നതെന്നും സോണിയ ഓര്‍മിക്കുന്നു. എന്നാല്‍ പിന്നീട് കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ദേഷ്യം വരുമ്പോള്‍ മനേക മോശം വാക്കുകള്‍ ഉപയോഗിച്ചിരുന്നതായും ഇത് കുടുംബാംഗങ്ങളെ അസ്വസ്ഥരാക്കിയെന്നും സോണിയ പറയുന്നു.’ദേഷ്യം വരുമ്പോള്‍ മനേക മോശം വാക്കുകള്‍ ഉപയോഗിക്കുമായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ സാന്നിധ്യത്തില്‍ പോലും വീട്ടില്‍ ഒരിക്കലും ഉപയോഗിക്കാത്ത അത്തരം വാക്കുകള്‍ അവര്‍ പ്രയോഗിച്ചു.
അത് സഞ്ജയ്‌യെ അസ്വസ്ഥനാക്കുകയും ഞങ്ങളെ ഞെട്ടിക്കുകയും ചെയ്തു,’ സോണിയ എഴുതുന്നു.
മനേകയുടെ ഇടപെടലുകള്‍ സഞ്ജയ് ഗാന്ധിയും സഹോദരന്‍ രാജീവ് ഗാന്ധിയും തമ്മിലുള്ള ബന്ധത്തെയും ബാധിച്ചുവെന്നും സോണിയ പുസ്തകത്തില്‍ ആരോപിക്കുന്നു. 1978ലെ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് സഞ്ജയുടെ നടപടികളാണ് കാരണമെന്ന് രാജീവ് കരുതിയിരുന്നു. ‘നീ അമ്മയെ ഈ അവസ്ഥയിലേക്ക് എത്തിച്ചു. എനിക്ക് നിന്നോട് ക്ഷമിക്കാനാകില്ല,’ എന്ന് രാജീവ് സഞ്ജയ് ഗാന്ധിയോട് പറഞ്ഞതായും സോണിയ ഓര്‍മിക്കുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
കെ.എ.താജുദ്ദീന്‍ കൈക്കൂലി കേസില്‍ റിമാന്‍ഡിലായിട്ട് 10 ദിവസം : ഇയാൾ സർക്കാർ സർവീസിൽ തുടരുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമെന്ന് ജില്ലാ പോലീസ് മേധാവി – ആറുമാസം മുന്‍പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു
-
ശ്രീകാര്യം കൊലപാതകം : സുഹൃത്തിനെയല്ല, പ്രതികള്‍ ലക്ഷ്യമിട്ടത് അഭിറാമിനെ തന്നെ
-
അമ്മയെപ്പറ്റി അശ്ലീല സന്ദേശം അയച്ചു ; പതിനേഴുകാരനെ മർദിച്ച സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടയച്ചു
-
കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്ക് എതിരായ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി
-
പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ ആദ്യം സമ്മതിച്ചു ; പിന്നീട് നിലപാട് മാറ്റിയതിന് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് സോണിയ





