പമ്പാ നദിയിലേക്ക് മാലിന്യമൊഴുക്കുന്നു : ഭക്തര്‍ ആശങ്കയില്‍
പമ്പ : മണ്ഡലകാലം ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പമ്പാനദിയിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കുന്നത് ഭക്തര്‍ക്ക് ഗുരുതര രോഗങ്ങള്‍ പിടിപെടുവാന്‍ ഇടയാകുമെന്ന് ആശങ്കയുയര്‍ത്തുന്നു. സീസണ്‍ സമയത്തും അല്ലാത്തപ്പോഴും ഈ പരിസരത്തെ മാലിന്യങ്ങള്‍ ഒഴുകുന്ന ചാലുകള്‍ നദിയിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പമ്പ, ത്രിവേണി ഭാഗങ്ങളില്‍ നിന്നും ഹോട്ടല്‍ മാലിന്യങ്ങളുള്‍പ്പടെ നദിയിലേക്ക് ഒഴുക്കുന്നതിനെതിരെ മുന്‍ വര്‍ഷങ്ങളിലും നിരവധി പരാതികളുയര്‍ന്നിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും ശബരിമലയില്‍ ദര്‍ശനം നടത്തി മടങ്ങുന്നത്. നദിയിലെ കോളിഫോം ബാക്ടീരിയയുടെ ഉള്‍പ്പെടെ സാന്നിധ്യം ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമായിത്തീരുമെന്നാണ് നിലവിലെ ആശങ്ക.
കൂടാതെ ഭക്തര്‍ നദിയില്‍ ഉപേക്ഷിക്കുന്ന തുണികളും മറ്റ് മാലിന്യങ്ങളും അയ്യപ്പ ഭക്തര്‍ക്ക് വലിയ ആരോഗ്യ ഭീഷണിയുയര്‍ത്തുന്നുണ്ട്. നദിയില്‍ ഉപേക്ഷിക്കുന്ന തുണികളും മറ്റും എല്ലാ വര്‍ഷവും നീക്കം ചെയ്യുന്നുണ്ടെങ്കിലും നാള്‍ക്കുനാള്‍ ഇതിന്‍റെ അളവ് വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ നദിയില്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളും മറ്റുമാലിന്യങ്ങളും കൂടുതലും നദിയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടുന്നതും പതിവാണ്. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ പമ്പയില്‍ കുളിച്ചതിന് ശേഷമാണ് ശബരിമലയിലേക്ക് യാത്ര ചെയ്യുന്നത്. ഹോട്ടല്‍ മാലിന്യങ്ങളും വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങളും നദിയില്‍ ഉപേക്ഷിക്കുന്നതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് ഭക്തര്‍ ആവശ്യപ്പെടുന്നത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം
-
മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു
-
’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി
-
സഞ്ജയ് ഗാന്ധിയുടെ മരണശേഷം കുടുംബവുമായുള്ള ഭിന്നത രൂക്ഷമായി ; മനേക ഗാന്ധിക്കെതിരെ കടുത്ത പരാമർശങ്ങളുമായി സോണിയ
-
ഇസ്രയേൽ പാർലമെന്റിൽ വീണ്ടും രാഷ്ട്രീയ നാടകം ; അറബ് പാർട്ടികളുടെ പിന്തുണ തേടി നെതന്യാഹു സഖ്യം





