Skip to content

പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

കൊല്ലം : പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർക്കുകയും ഉടമയെയും ജീവനക്കാരനെയും മർദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ യുവാക്കൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. കുണ്ടറയ്ക്കടുത്ത് പെരുമ്പുഴയിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പെരുമ്പുഴയിലെ ‘ടീ മേറ്റ്’ എന്ന തട്ടുകടയിൽ ചായ കുടിക്കാനെത്തിയ കൊള്ളി നിയാസ്, സുഹൃത്ത് ജാക്സൺ എന്നിവരാണ് അക്രമം അഴിച്ചുവിട്ടത്. കടയിലെത്തി ചായയും പരിപ്പുവടയും കഴിച്ച ഇരുവരും, പരിപ്പുവടയ്ക്ക് ഉപ്പ് കുറവാണെന്ന് പറഞ്ഞ് ജീവനക്കാരനായ മോഹനനുമായി തർക്കത്തിലാവുകയായിരുന്നു. തുടർന്ന് മോഹനനെ ക്രൂരമായി മർദ്ദിക്കുകയും കടയിലുണ്ടായിരുന്ന തിളച്ച എണ്ണ ദേഹത്തേക്ക് ഒഴിക്കുകയും ചെയ്തു.

ഇത് തടയാൻ ചെന്ന നാട്ടുകാരെയും മറ്റും അക്രമികൾ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. ബഹളം കേട്ട് ഓടിയെത്തിയ കടയുടമ നാസിമിനെ നിയാസ് കത്തിയുപയോഗിച്ച് കുത്തുകയായിരുന്നു. തുടർന്ന് കടയിലെ സാധനങ്ങളും ഉപകരണങ്ങളും അടിച്ചുതകർത്തു. ഗുരുതരമായി പരിക്കേറ്റ മോഹനനെയും നാസിമിനെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിൽ മോഹനന്റെ വാരിയെല്ലിന് സാരമായ പരിക്കേൽക്കുകയും തിളച്ച എണ്ണ വീണ് ശരീരത്താകെ പൊള്ളലേൽക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ നാസിമിന്റെ പരാതിയിൽ കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് നിയാസും ജാക്സണും എന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഒളിവിൽ പോയ പ്രതികളെ കണ്ടെത്തനായി ഊർജ്ജിത തെരച്ചിൽ ആരംഭിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

  2. മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു

  3. ​’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി

  4. ട്രെയിനിൽ ലൈം​ഗികാതിക്രമം , ചോദ്യം ചെയ്ത യുവതിയെ സ്റ്റേഷനിൽ അടിച്ചു വീഴ്ത്തി ; യുവാവ് പിടിയിൽ

  5. സഞ്ജയ് ഗാന്ധിയുടെ മരണശേഷം കുടുംബവുമായുള്ള ഭിന്നത രൂക്ഷമായി ; മനേക ഗാന്ധിക്കെതിരെ കടുത്ത പരാമർശങ്ങളുമായി സോണിയ

Share on WhatsApp

Share this story

പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു pathanamthittamedia.com