കേരളത്തിലെ നഴ്സിങ് സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ
തിരുവനന്തപുരം : കേരളത്തിലെ നഴ്സിങ് സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഘട്ടംഘട്ടമായി പുതിയ തസ്തികകൾ സൃഷ്ടിച്ച് നഴ്സുമാരുടെ ജോലിഭാരം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. നഴ്സിങ് വിദ്യാഭ്യാസം കേരളത്തിന് പുറത്തുനിന്ന് സംസ്ഥാനത്തേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും നഴ്സിങ് സർവകലാശാല യാഥാർഥ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോകത്ത് മറ്റെവിടെയും ലഭിക്കാത്ത തരത്തിലുള്ള പ്രായോഗിക പരിശീലനമാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. രോഗം നേരത്തേ കണ്ടെത്തി പ്രതിരോധിക്കുന്ന സാങ്കേതികവിദ്യകളിലേക്ക് ലോകം മാറുകയാണ്. ഇതുമായി ബന്ധപ്പെട്ട ചികിത്സാരീതി ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ ആരംഭിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ജിഎൻഎയുമായി കരാർ ഒപ്പിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വൈദ്യുതി ബോർഡ് കരാർ ഉണ്ടാക്കിയാൽ മാത്രമല്ലേ അതിൽ നിന്ന് പിന്മാറാൻ കഴിയൂവെന്നും കാര്യങ്ങൾ മനസ്സിലാക്കാതെയാണ് വാർത്തകൾ വരുന്നതെന്നും അദ്ദേഹം വിമർശിച്ചു. വൈദ്യുതി മന്ത്രി അയച്ച ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയപ്പോൾ രണ്ട് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത്. യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി നൽകുന്ന ഹിമാചൽ കരാറും 8.63/8.90 രൂപയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്ന ജിഎൻഎ കരാറുമായിരുന്നു അവ. ഹിമാചലിൽ നിന്നുള്ള വൈദ്യുതി ഇതിനകം രാജസ്ഥാനിന് 15.50 രൂപയ്ക്ക് നൽകിയെന്ന വിവരവും ഫയലിലുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ഭരണം മാറിയപ്പോള്‍ ആര്.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം
-
മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു
-
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം
-
ട്രെയിനിൽ ലൈംഗികാതിക്രമം , ചോദ്യം ചെയ്ത യുവതിയെ സ്റ്റേഷനിൽ അടിച്ചു വീഴ്ത്തി ; യുവാവ് പിടിയിൽ
-
’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി





