Skip to content

നെതന്യാഹുവിന്റെ പരാജയത്തിൽ യൂത്ത് ലീഗിന് പങ്കെന്ന് മന്ത്രി കെഎം ഷാജി

തിരുവനന്തപുരം : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുന്നതിൽ യൂത്ത് ലീഗ് പ്രവർത്തകർക്ക് പങ്കുണ്ടെന്ന മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കെഎം ഷാജിയുടെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വ്യാപക പരിഹാസത്തിന് വഴിവെച്ചു. കൊച്ചിയിൽ നടന്ന യൂത്ത് ലീഗ് സംസ്ഥാനതല യോഗത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മലപ്പുറം, കാസർകോട്, എറണാകുളം എന്നിവിടങ്ങളിലെ യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ സമൂഹമാധ്യമ പ്രചാരണങ്ങളും പ്രതിഷേധങ്ങളുമാണ് നെതന്യാഹുവിന് പുറത്തുപോകേണ്ട സാഹചര്യം ഒരുക്കിയതെന്നാണ് ഷാജി അവകാശപ്പെട്ടത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടന നടത്തിയ കാമ്പെയ്‌നുകളും ഇതിന് കാരണമായെന്നും വലതുപക്ഷ ശക്തികൾക്ക് ലോകമെമ്പാടും തിരിച്ചടികൾ നേരിടുന്നുണ്ടെന്നതിന്റെ ഉദാഹരണമാണിതെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാൽ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെയും പരിഹാസങ്ങളുടെയും പ്രളയമായിരുന്നു. പുതിയ ഇസ്രായേൽ പ്രധാനമന്ത്രി മുസ്ലിം ലീഗിനെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചെന്ന തരത്തിലും, യൂത്ത് ലീഗിന് ഇസ്രായേലിൽ വോട്ടവകാശമുണ്ടെന്ന രീതിയിലുമുള്ള ട്രോളുകളാണ് നെറ്റിസൺസ് പങ്കുവെച്ചത്. അതേസമയം സമൂഹമാധ്യമ കാമ്പെയ്‌നുകളുടെ സ്വാധീനത്തെക്കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും അതിൽ തെറ്റില്ലെന്നും വാദിച്ച് അദ്ദേഹത്തെ പിന്തുണച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

  2. മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു

  3. ​’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി

  4. ട്രെയിനിൽ ലൈം​ഗികാതിക്രമം , ചോദ്യം ചെയ്ത യുവതിയെ സ്റ്റേഷനിൽ അടിച്ചു വീഴ്ത്തി ; യുവാവ് പിടിയിൽ

  5. സഞ്ജയ് ഗാന്ധിയുടെ മരണശേഷം കുടുംബവുമായുള്ള ഭിന്നത രൂക്ഷമായി ; മനേക ഗാന്ധിക്കെതിരെ കടുത്ത പരാമർശങ്ങളുമായി സോണിയ

Share on WhatsApp

Share this story

നെതന്യാഹുവിന്റെ പരാജയത്തിൽ യൂത്ത് ലീഗിന് പങ്കെന്ന് മന്ത്രി കെഎം ഷാജി pathanamthittamedia.com