Skip to content

വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിച്ച കുഴികള്‍ നികത്തിയില്ല : തിരുവല്ല – മല്ലപ്പള്ളി റോഡ്‌ ചെളിക്കുളമായി

തിരുവല്ല : വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിക്കുവാനെടുത്ത കുഴി ശരിയായ രീതിയില്‍ നികത്താത്തതിനെ തുടര്‍ന്ന് തിരുവല്ല – മല്ലപ്പള്ളി റോഡ്‌ ചെളിക്കുളമായത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. പായിപ്പാട് മത്സ്യ മാര്‍ക്കറ്റ് മുതല്‍ വെള്ളാപ്പള്ളി ജംഗ്ഷന്‍ വരെയുള്ള ഭാഗത്താണ് റോഡില്‍ ചെളി നിറഞ്ഞത്‌. റോഡിനിരുവശത്തുമായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ നടക്കുകയായിരുന്നു. എന്നാല്‍ പൈപ്പ് സ്ഥാപിച്ചതിനുശേഷവും ആഴത്തില്‍ നിര്‍മ്മിച്ച ഈ കുഴികള്‍ വാട്ടര്‍ അതോറിറ്റി ശരിയായ രീതിയില്‍ മൂടിയിരുന്നില്ല. ഇതിനിടെ മഴകൂടി പെയ്തതോടെ റോഡില്‍ ചെളി നിറയുകയായിരുന്നു. നിരവധി ഇരുചക്ര വാഹനയാത്രക്കാരാണ് ഈ ചെളിയില്‍ തെന്നി വീണത്. വാഹനങ്ങളുടെ ടയറുകള്‍ ചെളിയില്‍ താഴ്ന്നുപോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ഇതുകാരണം ഇരുചക്ര വാഹനയാത്രക്കാരും കാല്‍നട യാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. റോഡില്‍ ചെളി നിറഞ്ഞതോടെ ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആരും കടന്നുചെല്ലാത്തത്‌ വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നു. സ്കൂള്‍ ബസുകളുള്‍പ്പെടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി സഞ്ചരിക്കുന്നത്. ആശുപത്രികളിലേക്ക് രോഗികളുമായി പോകുന്ന ആംബുലന്‍സുകളും ചെളി കാരണം വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. രാത്രി യാത്രക്കാരാണ് റോഡിലെ ചെളി കാരണം ഏറെ ബുദ്ധിമുട്ടുണ്ട്. രാത്രിയില്‍ ചെളിയില്‍ തെന്നി വീണ് ബൈക്ക് യാത്രികര്‍ അപകടത്തില്‍പ്പെട്ടാല്‍ ആരും അറിയുകയുമില്ല. റോഡില്‍ രൂപപ്പെട്ട വലിയ കുഴികളും യാത്രക്കാര്‍ക്ക് ഭീഷണിയായി മാറുകയാണ്. ഈ വിഷയത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

  2. മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു

  3. ​’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി

  4. സഞ്ജയ് ഗാന്ധിയുടെ മരണശേഷം കുടുംബവുമായുള്ള ഭിന്നത രൂക്ഷമായി ; മനേക ഗാന്ധിക്കെതിരെ കടുത്ത പരാമർശങ്ങളുമായി സോണിയ

  5. ഇസ്രയേൽ പാർലമെന്റിൽ വീണ്ടും രാഷ്ട്രീയ നാടകം ; അറബ് പാർട്ടികളുടെ പിന്തുണ തേടി നെതന്യാഹു സഖ്യം

Share on WhatsApp

Share this story

വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിച്ച കുഴികള്‍ നികത്തിയില്ല : തിരുവല്ല – മല്ലപ്പള്ളി റോഡ്‌ ചെളിക്കുളമായി pathanamthittamedia.com