Skip to content

വടശ്ശേരിക്കരയിൽ രൂക്ഷമായ കാട്ടാന ശല്യം : അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എൻ.എസ്.എസ്. കരയോഗം

വടശ്ശേരിക്കര : വടശ്ശേരിക്കര മേഖലയിൽ രൂക്ഷമാകുന്ന കാട്ടാന ശല്യം തടയുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമുറപ്പാക്കുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് 373 ആം നമ്പർ എൻ.എസ്.എസ്. കരയോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, വനം വകുപ്പ് മന്ത്രി, റാന്നി എം.എൽ.എ., റാന്നി ഡി.എഫ്.ഒ എന്നിവർക്ക് നിവേദനം നൽകി. കഴിഞ്ഞ വെള്ളിഴാഴ്ച രാത്രി വടശ്ശേരിക്കര കടമാൻകുന്ന് മഹാദേവർ ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമായ കോട്ടപ്പുറത്ത് കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ ക്ഷേത്രത്തിലെ പാർവതി ദേവീ വിഗ്രഹത്തിന് കേടുപാടുകൾ സംഭവിക്കുകയും കൽവിളക്കുകൾ, നിലവിളക്കുകൾ, കാണിക്ക വഞ്ചി എന്നിവ തകരുകയും ക്ഷേത്രപരിസരം നശിപ്പിക്കുകയും ചെയ്തിരുന്നു. സമീപ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങളാണ് കാട്ടാനകൾ വരുത്തിയിട്ടുള്ളത്.

ഒളികല്ല് കുമ്പളത്താമൺ, കടമാൻകുന്ന് പ്രദേശങ്ങളിലും കല്ലാറിന്‍റെ ഇരുകരകളിലും സമീപ പ്രദേശങ്ങളിലും പത്തിലേറെ വരുന്ന കാട്ടാനക്കൂട്ടമിറങ്ങി ഭീതി പരത്തുകയും കൃഷിനാശം വരുത്തുകയും ചെയ്യുന്നുണ്ട്. ഇതുകാരണം നാട്ടുകാർ രാത്രികാലങ്ങളിൽ ഭയത്തോടെയാണ് കഴിയുന്നത്. ​തകർന്ന ക്ഷേത്രത്തിന് സാമ്പത്തിക സഹായവും കൃഷി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തിര നഷ്ടപരിഹാരവും അനുവദിക്കുക, ജനവാസ മേഖലയിലേക്ക് കാട്ടാനകൾ കടക്കുന്നത് തടയുവാന്‍ സോളാർ വേലികളും കിടങ്ങുകളും സ്ഥാപിക്കുക, പ്രദേശത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആർ.ആർ.ടി. പെട്രോളിംഗ് ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയിയതെന്ന് കരയോഗം പ്രസിഡന്‍റ് സുഭാഷ് കുമാര്‍ പി.ആർ., സെക്രട്ടറി ബിനീഷ് തുരുത്തിക്കാടൻ എന്നിവർ അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

  2. മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു

  3. ​’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി

  4. സഞ്ജയ് ഗാന്ധിയുടെ മരണശേഷം കുടുംബവുമായുള്ള ഭിന്നത രൂക്ഷമായി ; മനേക ഗാന്ധിക്കെതിരെ കടുത്ത പരാമർശങ്ങളുമായി സോണിയ

  5. ഇസ്രയേൽ പാർലമെന്റിൽ വീണ്ടും രാഷ്ട്രീയ നാടകം ; അറബ് പാർട്ടികളുടെ പിന്തുണ തേടി നെതന്യാഹു സഖ്യം

Share on WhatsApp

Share this story

വടശ്ശേരിക്കരയിൽ രൂക്ഷമായ കാട്ടാന ശല്യം : അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എൻ.എസ്.എസ്. കരയോഗം pathanamthittamedia.com