യുഡിഎഫിൽ യാതൊരു പ്രശ്നവുമില്ലെന്നും മന്ത്രിസഭ ഒറ്റക്കെട്ടായി ഒരു ടീമായാണ് പ്രവർത്തിക്കുന്നതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം : യുഡിഎഫിൽ യാതൊരു പ്രശ്നവുമില്ലെന്നും മന്ത്രിസഭ ഒറ്റക്കെട്ടായി ഒരു ടീമായാണ് പ്രവർത്തിക്കുന്നതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും മന്ത്രിസഭയിൽ ചർച്ച ചെയ്യാറുണ്ടെന്നും അതത് വകുപ്പ് മന്ത്രിമാരുമായി ആലോചിച്ചാണ് മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വകുപ്പ് മന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രിയുമായി ആലോചനകൾ നടത്താറുണ്ട്. നിലവിൽ വൈദ്യുതി ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. എന്നാൽ ഭാവിയിൽ ആവശ്യം വന്നേക്കാമെന്നും മന്ത്രി പ്രതികരിച്ചു. അടൂർ പ്രകാശ് പാർട്ടിയുടെ അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും എല്ലാ കാര്യങ്ങളും ഭംഗിയായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ ചർച്ചകളും കൂടിയാലോചനകളും നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എൻഡോക്രൈനോളജി വകുപ്പ് മേധാവിയുടെ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദത്തിലും മന്ത്രി പ്രതികരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം
-
മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു
-
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം
-
ട്രെയിനിൽ ലൈംഗികാതിക്രമം , ചോദ്യം ചെയ്ത യുവതിയെ സ്റ്റേഷനിൽ അടിച്ചു വീഴ്ത്തി ; യുവാവ് പിടിയിൽ
-
’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി





