മൈക്രോസോഫ്റ്റ് 365 സേവനങ്ങളിലുണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാൻ നടപടികൾ ഊർജിതം ; ഔട്ട്‌ലുക്കിലും ടീംസിലും പുരോഗതിയെന്ന് കമ്പനി
ന്യൂയോർക്ക്: മൈക്രോസോഫ്റ്റ് 365 സേവനങ്ങളിൽ ആഗോളതലത്തിലുണ്ടായ തടസം പരിഹരിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയതായി മൈക്രോസോഫ്റ്റ്. ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റ് ടീംസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ഉപയോഗിക്കാൻ കഴിയാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപയോക്താക്കൾ പ്രതിസന്ധിയിലായതിന് പിന്നാലെയാണ് കമ്പനിയുടെ പുതിയ അറിയിപ്പ്. സെർവറുകളുടെ സ്ഥിരത മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളിൽ പ്രതീക്ഷ നൽകുന്ന പുരോഗതി ഉണ്ടായതായി വെള്ളിയാഴ്ച കമ്പനി വ്യക്തമാക്കി. എന്നാൽ എല്ലാ സേവനങ്ങളും പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് സൂചന.
മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ സർവീസ് ഹെൽത്ത് അപ്‌ഡേറ്റ് പ്രകാരം, അടിസ്ഥാന സൗകര്യങ്ങളുടെ ഒരു വിഭാഗത്തിൽ സെർവറുകളുമായുള്ള ഉപയോക്താക്കളുടെ കണക്ഷൻ നിയന്ത്രിക്കുന്ന സംവിധാനത്തിൽ ആവശ്യമായ സാങ്കേതിക പരിഷ്‌കരണം നടപ്പാക്കിയിട്ടുണ്ട്. ഈ പരിഷ്‌കരണം സെർവറുകളുടെ പ്രവർത്തനത്തിൽ എത്രത്തോളം പുരോഗതിയുണ്ടാക്കുന്നുവെന്ന് കമ്പനി നിരീക്ഷിച്ചുവരികയാണ്. പ്രവർത്തനക്ഷമമാകുന്ന മേഖലകളിലെ സെർവറുകളിലേക്ക് പരിഷ്‌കരണം വ്യാപിപ്പിക്കാനും നടപടികൾ പുരോഗമിക്കുന്നു. എന്നാൽ സേവനങ്ങൾ പൂർണമായും പുനഃസ്ഥാപിക്കുന്നതിന് കൃത്യമായ സമയപരിധി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.വ്യാഴാഴ്ച രാത്രി ഇന്ത്യൻ സമയം 11.30ഓടെയാണ് മൈക്രോസോഫ്റ്റ് 365 സേവനങ്ങളിൽ തടസം ആരംഭിച്ചത്.
അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ഉപയോക്താക്കളാണ് ആദ്യം എക്‌സ്‌ചേഞ്ച് ഓൺലൈൻ മെയിൽബോക്സുകൾ ലഭ്യമാകുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തത്. പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപയോക്താക്കളെയും പ്രശ്നം ബാധിക്കാമെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. എക്‌സ്‌ചേഞ്ച് ഓൺലൈൻ, മൈക്രോസോഫ്റ്റ് ടീംസ്, ഷെയർപോയിന്റ് ഓൺലൈൻ, മൈക്രോസോഫ്റ്റ് കോപൈലറ്റ്, മൈക്രോസോഫ്റ്റ് ഡിഫൻഡർ XDR തുടങ്ങിയ സേവനങ്ങളെയാണ് പ്രധാനമായും തടസം ബാധിച്ചത്. ഔട്ട്‌ലുക്ക് ഡോട്ട് കോം, വൺഡ്രൈവ്, വൺനോട്ട്, മൈക്രോസോഫ്റ്റ് ടു ഡു, മൈക്രോസോഫ്റ്റ് 365 വെബ് സേവനങ്ങൾ എന്നിവയിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
ഗസയിലേക്ക് അടിയന്തര മാനുഷിക സഹായം എത്തിക്കണമെന്ന് ആവശ്യം ; ഇസ്രയേലിന് മേൽ സമ്മർദ്ദം ശക്തമാക്കി ഇന്ത്യയടക്കം 50 രാജ്യങ്ങൾ
-
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാൻ പുതിയ പാത തേടി ഇറാഖ് ; കരമാർഗ്ഗമുള്ള എണ്ണ നീക്കം പരീക്ഷിക്കുന്നു
-
ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനായി കടുവയെ കൂട്ടിൽ നിന്ന് പുറത്തിറക്കി ; 19-കാരനായ ഫാം ജീവനക്കാരനെ കടിച്ചുകൊന്നു
Most read
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
-
മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
കെ.പി.സി.സി അധ്യക്ഷനൊപ്പം കണ്‍വീനറെയും മാറ്റണം ; അടൂര്‍പ്രകാശിനെ ഉന്നമിട്ട് വി.ഡി. പക്ഷം


