Skip to content

കെ.പി.സി.സി അധ്യക്ഷനൊപ്പം കണ്‍വീനറെയും മാറ്റണം ; അടൂര്‍പ്രകാശിനെ ഉന്നമിട്ട് വി.ഡി. പക്ഷം

കൊച്ചി : യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കും മുന്‍പേ തുടങ്ങിയതാണ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികള്‍. സണ്ണി ജോസഫ് നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ തന്നെ അണിയറ നീക്കം സജീവമായിരുന്നു. അരഡസനിലേറെ എം.പിമാരും നേതാക്കളും അധ്യക്ഷ പദവിക്കായി ഉടുപ്പുതുന്നി കാത്തിരിക്കുമ്പോള്‍ ചടുലമായ മറ്റൊരു നീക്കമാണ് വി.ഡി. സതീശന്‍ പക്ഷം നടത്തുന്നത്. കെ.പി.സി.സി അധ്യക്ഷനൊപ്പം യുഡിഎഫ് കണ്‍വീനറെയും മാറ്റാനുള്ള നീക്കം. മുഖ്യമന്ത്രിക്കെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് അടൂരിനെ ലക്ഷ്യമിട്ട് വി.ഡി പക്ഷം നീങ്ങുന്നത്.  കെ.പി.സി.സി അധ്യക്ഷനൊപ്പം മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരും മാറുമെന്ന് ഉറപ്പാണ്. നേതൃമാറ്റം പാക്കേജായി വരുമ്പോള്‍ അതില്‍ യുഡിഎഫ് കണ്‍വീനറെ കൂടി ഉള്‍പ്പെടുത്തണമെന്നാണ് വി.ഡി. പക്ഷം പറയുന്നത്. മുന്‍ കാലങ്ങളിലും അങ്ങനെയുണ്ടായിട്ടുണ്ട്. സണ്ണി ജോസഫ് അധ്യക്ഷനായപ്പോഴാണ് അടൂര്‍ പ്രകാശ് മുന്നണി കണ്‍വീനറായതെന്ന കീഴ്വഴക്കവും അവര്‍ ചൂണ്ടിക്കാണിക്കുന്നു. മുന്നണി തീരുമാനങ്ങള്‍ താന്‍ അറിയുന്നില്ലെന്ന് പരസ്യമാക്കി, മുഖ്യമന്ത്രിക്കെതിരെ പരസ്യവിമര്‍ശനം നടത്തിയ അടൂരിനെതിരെ ഘടകക്ഷികളുടെ കൂടി പിന്തുണ ഉറപ്പിക്കാനുള്ള ശ്രമവും വി.ഡി നടത്തുന്നുണ്ട്.

എം.കെ.മുനീറിനും ജി.ദേവരാജനും ക്യാബിനറ്റ് പദവികള്‍ നല്‍കിയത് താനുമായി കൂടിയാലോചിക്കാതെയാണെന്നായിരുന്നു അടൂരിന്റെ പരസ്യവിമര്‍ശനം. കണ്‍വീനറിന്റെ വിമര്‍ശനത്തോട് ലീഗ് നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത് മുതലാക്കാനാണ് ശ്രമം. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് കെ.സി.വേണുഗോപാല്‍ പക്ഷത്തെ ആള്‍ തന്നെ വരുമെന്ന കാര്യവും വി.ഡി. പക്ഷം മുന്‍കൂട്ടി കാണുന്നുണ്ട്. ഉമ്മന്‍ചാണ്ടി– വി.എം.സുധീരന്‍ കാലം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രിക്ക് താല്‍പര്യമുള്ളയാള്‍ അധ്യക്ഷ സ്ഥാനത്ത് വരണമെന്ന ആവശ്യം ഉയര്‍ത്തുമെങ്കിലും ഒടുവില്‍ വഴങ്ങേണ്ടിവന്നാല്‍, കണ്‍വീനറുടെ കാര്യത്തില്‍ എങ്കിലും മാറ്റം കൊണ്ടുവരാമെന്ന് വി.ഡി പക്ഷം കരുതുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  2. പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു

  3. മണര്‍കാട് പളളിയില്‍ പാത്രിയര്‍ക്കീസ് ബാവ കുര്‍ബാന അര്‍പ്പിക്കുന്നതിനെതിരെ ഹര്‍ജി

  4. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  5. തറയിൽ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് : ഉടമ സജി പി. സാമിന് രണ്ട് കേസുകളിലായി 16 വർഷം തടവും 16 ലക്ഷം രൂപ പിഴയും

Share on WhatsApp

Share this story

കെ.പി.സി.സി അധ്യക്ഷനൊപ്പം കണ്‍വീനറെയും മാറ്റണം ; അടൂര്‍പ്രകാശിനെ ഉന്നമിട്ട് വി.ഡി. പക്ഷം pathanamthittamedia.com