പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു
പത്തനംതിട്ട : ഭൂമി ഏറ്റെടുക്കല്‍ കേസില്‍ വീഴ്ച വരുത്തിയതിന് പത്തനംതിട്ട എ.ഡി.എം. രാജലക്ഷ്മിയുടെയും ശബരിമല എ.ഡി.എം. ദിലീപ് കൈനിക്കരയുടെയും ഔദ്യോഗിക വാഹനങ്ങള്‍ ജപ്തി ചെയ്തു. 2005 ല്‍ അടൂര്‍ ഏനാത്ത് പാലം നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കിയില്ലെന്ന് കാണിച്ച് സ്വകാര്യ വ്യക്തി ഫയല്‍ ചെയ്ത ഹര്‍ജ്ജിയിലുണ്ടായ കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. പത്തനംതിട്ട കോടതിയാണ് ഉത്തരവിട്ടത്. കൊല്ലം പൊതുമരാമത്ത് റോഡ് വിഭാഗമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. കോടതി നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും സ്വകാര്യ വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ നടപടിയുണ്ടായില്ല. തുടര്‍ന്നാണ് വാഹനങ്ങള്‍ ജപ്തി ചെയ്യുവാന്‍ കോടതി ഉത്തരവിട്ടത്. എ.ഡി.എം. രാജലക്ഷ്മിയുടെ വാഹനം കഴിഞ്ഞ ദിവസം വൈകിട്ടാണ് ജപ്തി ചെയ്തിരുന്നത്. അന്നേ ദിവസം തന്നെ ശബരിമല എ.ഡി.എം. ന്റെ വാഹനവും ജപ്തി ചെയ്യുവാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഈ വാഹനം പമ്പയിലായിരുന്നതിനാല്‍ ഇന്ന് രാവിലെയാണ് ഉദ്യോഗസ്ഥരെത്തി ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ
-
’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു
-
ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം





