ഗായിക റിമി ടോമിയുടെ വിവാഹം ഉടൻ ; മുംബൈയിൽ വെച്ച് ലളിതമായ ചടങ്ങുകൾ
കൊച്ചി: പ്രമുഖ ഗായിക റിമി ടോമിയുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. വിവാഹത്തിനായി മുംബൈയിലെത്തിയ താരം ഡോംബിവല്ലിയിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വളരെ ലളിതമായ രീതിയിലായിരിക്കും വിവാഹചടങ്ങുകൾ നടക്കുകയെന്നും താരം പറയുന്നു. തന്റെ കുടുംബത്തിൽ നിന്ന് അമ്മയും സഹോദരങ്ങളും അവരുടെ കുട്ടികളുമടക്കം പത്ത് പേർ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുന്നത്. ബാക്കിയുള്ളവർ ലിബിന്റെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമായിരിക്കുമെന്ന് റിമി വ്യക്തമാക്കി. ലിബിൻ മലയാളിയാണെങ്കിലും മുംബൈയിലാണ് വളർന്നത് എന്നതു കൊണ്ടാണ് ചടങ്ങുകൾ അവിടെ തന്നെ നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് മുംബൈയിൽ വെച്ച് ലിബിനെ പരിചയപ്പെടുന്നതെന്ന് റിമി പറഞ്ഞു. നേരിട്ട് കാണുന്നതിന് മുൻപ് തന്നെ സംസാരിച്ച് പരസ്പരം മനസ്സിലാക്കിയാണ് ഇരുവരും വിവാഹത്തിലേക്ക് കടന്നത്. തന്നെ പരിചയപ്പെട്ട ശേഷമാണ് ലിബിൻ മലയാളം സംസാരിച്ചു തുടങ്ങിയതെന്നും റിമി വീഡിയോയിലൂടെ സന്തോഷം പങ്കുവെച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Entertainment
More More from Entertainment news-
ദൃശ്യ വിസ്മയങ്ങളുമായി ടി സിനിമാസിന്റെ പുതിയ മെഗാപരമ്പര ‘കുഞ്ഞുമാലാഖ’ ഇന്നുമുതൽ മഴവിൽ മനോരമയിൽ
-
‘ജെന്റിൽമാൻ’ വീണ്ടും തിയേറ്ററുകളിലേക്ക് ; റീ റിലീസ് തീയതി പ്രഖ്യാപിച്ച് മെഗാ പ്രൊഡ്യൂസർ കെ. ടി കുഞ്ഞുമോൻ
-
മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന
Most read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ
-
ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്
-
ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്


