Skip to content

ദൃശ്യ വിസ്മയങ്ങളുമായി ടി സിനിമാസിന്റെ പുതിയ മെഗാപരമ്പര ‘കുഞ്ഞുമാലാഖ’ ഇന്നുമുതൽ മഴവിൽ മനോരമയിൽ

ദൃശ്യ വിസ്മയങ്ങളുടെ പുതിയ അനുഭവവുമായി ടി സിനിമാസിന്റെ  ‘കുഞ്ഞുമാലാഖ’ എന്ന മെഗാപരമ്പര ഇന്നുമുതല്‍ മഴവിൽ മനോരമയിൽ. തിങ്കൾ മുതൽ ശനി വരെ രാത്രി 7 മണിക്കാണ് സംപ്രേഷണം. പതിവ് അമ്മായിയമ്മ – മരുമകൾ കഥകളിൽ നിന്നും വ്യത്യസ്തമായി പുതുമയാർന്ന കുടുംബ പശ്ചാത്തലത്തിലും ദൃശ്യഭംഗിയിലും ഒരുങ്ങുന്ന മഴവിൽ മനോരമയുടെ പുതിയ മെഗാപരമ്പരയാണ് ‘കുഞ്ഞുമാലാഖ’. പ്രശസ്ത തിരക്കഥാകൃത്ത് സഞ്ജയ് ഗസൽ രചന നിർവഹിക്കുന്ന പരമ്പര സംവിധാനം ചെയ്യുന്നത് എസ്.ആർ. സൂരജാണ്. ടി സിനിമാസ് എല്‍.എല്‍.പി യുടെ ബാനറിൽ തുഷാർ എസ്. നിർമിക്കുന്ന പരമ്പരയിൽ ജോൻസി എന്ന യുവജന നേതാവിന്റെ ശക്തമായ കഥാപാത്രത്തെ രാജീവ് പരമേശ്വരനാണ് അവതരിപ്പിക്കുന്നത്‌. കൃഷ്ണ സജിത്താണ് നായികയായി എത്തുന്നത്. പാമ്പാടി ചന്ദ്രൻ എന്ന ശ്രദ്ധേയ കഥാപാത്രത്തെ കൂട്ടിക്കൽ ജയചന്ദ്രനും അവതരിപ്പിക്കുന്നു. മികച്ച താരനിരയും പുതുമയാർന്ന അവതരണവും ദൃശ്യവിസ്മയങ്ങളും കോർത്തിണക്കി പ്രേക്ഷകർക്ക് വേറിട്ടൊരു ടെലിവിഷൻ അനുഭവം സമ്മാനിക്കാനാണ് ‘കുഞ്ഞുമാലാഖ’ ഒരുങ്ങുന്നത്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍. ദിവസേന 200 ലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം.

പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.  ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  94473 66263/ 85471 98263 / 0468 233 3033.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Entertainment

More More from Entertainment news

Most read

  1. രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയം ; രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയി : ആരോപണവുമായി ബിജെപി

  2. ഇന്ന് എല്ലാത്തിനും ഓടിനടന്ന മനുഷ്യൻ ; ​കെ സി വേണുഗോപാലിനെ വാനോളം പുകഴ്ത്തി ദീപ്തി മേരി വർഗീസ്

  3. ഇരിങ്ങാലക്കുട ഐ.ടി.യു ബാങ്കിലെ സാമ്പത്തിക ക്രമക്കേട് ; ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

  4. ചേരാനല്ലൂര്‍ വാഹനാപകടത്തിൽ 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ പോലീസില്‍ പരാതി നല്‍കി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം

  5. ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുന്നു

Share on WhatsApp

Share this story

ദൃശ്യ വിസ്മയങ്ങളുമായി ടി സിനിമാസിന്റെ പുതിയ മെഗാപരമ്പര ‘കുഞ്ഞുമാലാഖ’ ഇന്നുമുതൽ മഴവിൽ മനോരമയിൽ pathanamthittamedia.com