ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു
റാന്നി : ഏഴുദിവസം നീണ്ടുനിന്ന ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. കീക്കൊഴൂർ ഗവ.ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം റാന്നി എം.എൽ.എ. അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് അജീന നജീബ് അധ്യക്ഷത വഹിച്ചു. യുവജനങ്ങളുടെ പങ്കാളിത്തത്തിലും ക്രമീകരണങ്ങളിലും ശ്രദ്ധേയമായിരുന്നു ഈ വർഷത്തെ കേരളോത്സവം. കീക്കൊഴൂർ ടാലന്‍റ്സ് ക്ലബ്ബ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ടാലന്‍റ്സ്, റോയൽ സ്റ്റാർ, വൈ.എം.സി.എ., ന്യൂ ഫ്രണ്ട്സ്, ന്യൂ സുരഭി, കെ.വൈ.കെ., പ്രതിഭ, ബ്രദഴ്സ്, സി.ബി.സി. എന്നീ ക്ലബ്ബുകള്‍ പങ്കെടുത്തു.
കീക്കൊഴൂർ ഗവ.ഹൈസ്കൂൾ ഗ്രൗണ്ട്, കോഴഞ്ചേരി സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ട്, ഇലഞ്ഞിക്കൽ സ്പോർട്സ് അരീന, വൈ.എം.സി.എ. ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാം പി.തോമസ്, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അശോക് ഗോപിനാഥ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഓ.പി.സുരേഷ്, ജെസ്സി എം.റ്റി., ഗീതകുമാരി, ബ്ലോക്ക് മെമ്പർ അന്നമ്മ വർഗീസ്, വാർഡ് മെമ്പർമാരായ അനൂപ് ഗീവർഗീസ്, ചിത്ര വിനോദ്, ഷീജ മാത്യു, മിനി തോമസ്, അജിത്ത് കുമാർ, കൃഷ്ണകുമാരി, സെക്രട്ടറി ജെയിൻ കെ.ആർ., അസി.സെക്രട്ടറി സനൽ, സി.ഡി.എസ്. ചെയർപേഴ്സൺ റഹ്മത്ത് എന്നിവർ സംസാരിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം
-
മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു
-
’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി
-
സഞ്ജയ് ഗാന്ധിയുടെ മരണശേഷം കുടുംബവുമായുള്ള ഭിന്നത രൂക്ഷമായി ; മനേക ഗാന്ധിക്കെതിരെ കടുത്ത പരാമർശങ്ങളുമായി സോണിയ
-
ഇസ്രയേൽ പാർലമെന്റിൽ വീണ്ടും രാഷ്ട്രീയ നാടകം ; അറബ് പാർട്ടികളുടെ പിന്തുണ തേടി നെതന്യാഹു സഖ്യം





