Skip to content

ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ

തിരുവനന്തപുരം : നിരക്ക് പരിഷ്‌കരണം ആവശ്യപ്പെട്ട് ഓട്ടോ- ടാക്‌സി സേവനങ്ങളുടെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങാനിരിക്കെ ഓട്ടോ- ടാക്‌സി നിരക്ക് കൂട്ടാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഓട്ടോ ടാക്‌സി യൂണിയനുകളുമായി ഗതാഗതമന്ത്രി സി പി ജോണ്‍ നടത്തിയ ചര്‍ച്ചയിലാണ് നിരക്ക് കൂട്ടാമെന്ന് യൂണിയനുകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. ഇതോടെ പണിമുടക്ക് പിൻവലിക്കാൻ യൂണിയനുകൾ തീരുമാനിച്ചു. ജനുവരി ഒന്നുമുതല്‍ നിരക്ക് കൂട്ടാനാണ് ധാരണയായിരിക്കുന്നത്. നിരക്ക് എത്ര കൂട്ടണം എന്നതില്‍ പഠനം നടത്താന്‍ കമ്മീഷനെ വെയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്നും 50 ആയും ടാക്‌സിയുടെത് 250 രൂപയില്‍ നിന്നും 300 രൂപയായും ഉയര്‍ത്തണമെന്നാണ് യൂണിയനുകളുടെ ആവശ്യം. നിരക്കുകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ടു വിവിധ ട്രേഡ് യൂണിയനുകള്‍ സംസ്ഥാന സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ യോഗം വിളിച്ചെങ്കിലും തീരുമാനമായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

  2. മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് അടൂർ പ്രകാശ് : യു.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു

  3. ഇടുക്കിയിൽ ഏലത്തോട്ടത്തിൽ സ്ത്രീയുടെ മൃതദേഹം

  4. ട്രെയിനിൽ ലൈം​ഗികാതിക്രമം , ചോദ്യം ചെയ്ത യുവതിയെ സ്റ്റേഷനിൽ അടിച്ചു വീഴ്ത്തി ; യുവാവ് പിടിയിൽ

  5. ​’ഇന്ത്യ സന്ദർശനത്തിനിടെ സൗന്ദര്യമുള്ള സ്ത്രീകളെ ഒളികണ്ണിട്ട് നോക്കി’; ബിൽ ക്ലിന്റണിന്റെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി സോണിയാ ഗാന്ധി

Share on WhatsApp

Share this story

ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ pathanamthittamedia.com