Skip to content

അനധികൃതമായി പാർക്കിംഗ് ഫീസ് ഈടാക്കിയ സംഭവത്തിൽ റെയിൽവേയ്ക്ക് തിരിച്ചടി

ചെന്നൈ : കുടുംബാംഗങ്ങളെ കൂട്ടിക്കൊണ്ടുവരാൻ റെയിൽവേ സ്റ്റേഷനിൽ വാഹനം നിർത്തിയ യുവാവിൽ നിന്നും അനധികൃതമായി പാർക്കിംഗ് ഫീസ് ഈടാക്കിയ സംഭവത്തിൽ റെയിൽവേയ്ക്ക് തിരിച്ചടി. തമിഴ്നാട് ഉപഭോക്തൃ കമ്മീഷനാണ് റെയിൽവേ അധികൃതർക്കും പാർക്കിംഗ് കരാറുകാരനും എതിരെ പിഴയിട്ടത്. ഈടാക്കിയ 20 രൂപ തിരികെ നൽകുന്നതിനൊപ്പം മാനസിക പീഡനത്തിനും കോടതി ചെലവുകൾക്കുമായി 13,000 രൂപ കൂടി നഷ്ടപരിഹാരം നൽകാനാണ് കമ്മീഷന്റെ ഉത്തരവ്. 2025 ഡിസംബർ 20നാണ് സംഭവം. നിയമവിദ്യാര്‍ഥി കൂടിയായ യുവാവ് തന്‍റെ മാതാപിതാക്കളെയും പ്രായമായ മുത്തശ്ശിമാരെയും കൂട്ടിക്കൊണ്ടുവരാൻ രാജപാളയം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. കാര്‍ പാര്‍ക്ക് ചെയ്തില്ലെങ്കിലും പാര്‍ക്കിംഗ് കരാറുകാരുടെ ജീവനക്കാരെത്തി 20 രൂപ ആവശ്യപ്പെടുകയും ഇല്ലെങ്കിൽ 500 രൂപ പിഴ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. അവരിൽ ഒരാൾക്ക് പിന്നിൽ ദക്ഷിണ റെയിൽവേ ലോഗോ പതിച്ച തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.തന്റെ വാഹനം നിശ്ചിത പാർക്കിംഗ് ഏരിയയ്ക്കുള്ളിൽ ആയിരുന്നില്ലെന്നും യുവാവ് വ്യക്തമാക്കുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

  2. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  3. ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ

  4. ​’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു

  5. ഭരണം മാറിയപ്പോള്‍ ആര്‍.എസ്.പിയിലൂടെ യു.ഡി.എഫില്‍ നുഴഞ്ഞുകയറി : പണപ്പിരിവ്, ജോലി വാഗ്ദാനം, സാമ്പത്തിക തട്ടിപ്പ് : മലയാലപ്പുഴ യു.ഡി.എഫില്‍ പ്രതിഷേധം ശക്തം

Share on WhatsApp

Share this story

അനധികൃതമായി പാർക്കിംഗ് ഫീസ് ഈടാക്കിയ സംഭവത്തിൽ റെയിൽവേയ്ക്ക് തിരിച്ചടി pathanamthittamedia.com