’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു
ടെൽ അവീവ്: ഇസ്രയേൽ മുൻ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഭാര്യ സാറ. കാവൽ പ്രധാനമന്ത്രിയായ നെതന്യാഹു, ചൊവ്വാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു സംഭവം. സാറയും ബെന്നറ്റും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടാകുന്നതിൻ്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.നെതന്യാഹുവിന് ഖത്തറുമായുള്ള ബന്ധത്തെക്കുറിച്ചും ഒക്ടോബർ ഏഴിലെ ഉത്തരംവേണമെന്ന ആക്രമണത്തെക്കുറിച്ചും ആവശ്യമുന്നയിച്ച് ബെന്നറ്റ്, നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു.
ഇതോടെ ഇസ്രയേൽ സുരക്ഷാവകുപ്പ് മന്ത്രി ഇതാമർ ബെൻ ഗിവിർ, ബെന്നറ്റിനെതിരേ രംഗത്തെത്തി. നാണമില്ലാത്ത മനുഷ്യനെന്നും യാതൊരു വിലയുമില്ലാത്തയാൾ എന്നും ബെന്നറ്റിനെ ഗിവിർ ആക്ഷേപിച്ചു. ഇതിലേക്ക് സാറ കൂടി പങ്കാളിയായതോടെ വാക്കേറ്റം കടുത്തു.നെതന്യാഹുവിൻ്റെ രാഷ്ട്രീയ എതിരാളിയായ ബെന്നെറ്റിനെ സാറ കടന്നാക്രമിക്കുകയായിരുന്നു. ‘നിങ്ങൾ അറബ് ജോയിന്റ് ലിസ്റ്റിനൊപ്പമാണ് ഇരിക്കുന്നത്. നിലവാരമില്ലാത്ത മനുഷ്യാ, നിങ്ങൾക്ക് നാണമില്ലേ. നാണംകെട്ട മനുഷ്യൻ’ എന്നിങ്ങനെയാണ് ബെന്നെറ്റിനെ സാറ ആക്ഷേപിച്ചത്. ഇസ്രയേലിലെ അറബ് ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്‌മയാണ് ജോയിന്റ് ലിസ്റ്റ്. തിരഞ്ഞെടുപ്പിന് ശേഷം ഇസ്രയേൽ പാർലമെന്റ് ആദ്യമായി സമ്മേളിച്ചപ്പോഴായിരുന്നു ഈ സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു
-
ഹോർമുസ് കടലിടുക്ക് തുറക്കാൻ ഏഴ് ഉപാധികളുമായി ഇറാൻ ; അമേരിക്കയുടെ മറുപടിക്കായി കാത്തിരിക്കുന്നു
-
വിവാദങ്ങളിൽ കുടുങ്ങി എൻവിഡിയ മേധാവി ; ജെൻസൻ ഹുവാങ്ങിനെ മാറ്റാൻ കമ്പനി ബോർഡ് ആലോചിക്കുന്നു
Most read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ
-
ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്
-
ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്


