ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു
ടോക്യോ: നാല്പത്തിരണ്ടുകാരിയായ റൂംമേറ്റിന്റെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർക്കാൻ നിർബന്ധിച്ച അൻപതുകാരിയായ സ്ത്രീ കോടതിയിൽ കുറ്റം സമ്മതിച്ചു. ഇബരാക്കി പ്രവിശ്യയിലെ കോടതിയിൽ നടന്ന വിചാരണയുടെ ആദ്യ ദിവസം തന്നെ മാസേ സകുരായ് എന്ന പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. നേരത്തെ പോലീസ് പിടിയിലായ സമയത്ത് ഇവർക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചിരുന്നു. ജൂൺ പതിനെട്ടിനും ഇരുപത്തിനാലിനും ഇടയിലാണ് ക്രൂരമായ ഈ സംഭവം നടന്നിരിക്കുന്നത്. ജോലി ചെയ്യാത്തവർ ഭക്ഷണം കഴിക്കാൻ പാടില്ലെന്ന വിചിത്ര വാശിയിലായിരുന്നു പ്രതിയായ മാസേ സകുരായ്. അനുമതിയില്ലാതെ വീട്ടിലെ ഭക്ഷണം എടുത്തു കഴിച്ചതിനാണ് യുവതിക്കെതിരെ ഇത്തരത്തിലുള്ള ക്രൂരത ഇവർ കാട്ടിയത്. താൻ തന്നെ ചെയ്താൽ വേദന ഇരട്ടിയാകുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്വന്തം ചുണ്ടുകൾ തുന്നാൻ പ്രതി നിർബന്ധിച്ചത്. പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ കോടതിയിൽ വ്യക്തമാക്കിയതോടെയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സംഭവത്തിൽ കോടതിയുടെ തുടർന്നുള്ള നടപടികൾ അതിവേഗം പുരോഗമിച്ചുവരികയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ
-
ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്
-
ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു
-
നെതന്യാഹുവിന്റെ പരാജയത്തിൽ യൂത്ത് ലീഗിന് പങ്കെന്ന് മന്ത്രി കെഎം ഷാജി





