ഇറക്കുമതി നികുതി കുറയ്ക്കാനും ഇന്ത്യൻ വിരുദ്ധ വിദ്വേഷം തടയാനും ഇടപെടും ; നിലപാട് വ്യക്തമാക്കി അമിഷ് ഷാ
വാഷിംഗ്ടൺ: അമേരിക്കയിലെ നിയുക്ത കോൺഗ്രസ് അംഗം അമിഷ് ഷാ ഇറക്കുമതി നികുതികൾ പിൻവലിക്കണമെന്നും നികുതി നിശ്ചയിക്കാനുള്ള അധികാരം വൈറ്റ് ഹൗസിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. ഉയർന്ന നികുതികൾ ഇന്ത്യൻ വംശജരായ വ്യാപാരികളെയും ചെറുകിട ബിസിനസ്സുകളെയും സാരമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നികുതി തർക്കങ്ങൾ പരിഹരിക്കുന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അമിഷ് ഷാ വ്യക്തമാക്കി. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇന്ത്യൻ വിരുദ്ധ വിദ്വേഷത്തിനെതിരെ ശക്തമായി പോരാടുമെന്നും അദ്ദേഹം ഉറപ്പുനൽകി. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യൻ സമൂഹത്തിന് നേരെയുണ്ടായ വിദ്വേഷ പരാമർശങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികൾ ഇത്തരം പ്രവണതകളെ അപലപിക്കണമെന്നും ആരാധനാലയങ്ങളിൽ ഉൾപ്പെടെ എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കുറയ്ക്കുക, ആരോഗ്യ മേഖല മെച്ചപ്പെടുത്തുക എന്നിവയ്ക്കായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് അമിഷ് ഷാ പറഞ്ഞു. ഗുജറാത്ത് വേരുകളുള്ള അമിഷ് ഷായുടെ മുത്തച്ഛൻ കൊച്ചിയിൽ തേയില, സുഗന്ധവ്യഞ്ജന വ്യാപാരം നടത്തിയിരുന്ന വ്യക്തിയാണ്. ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനായി ഇരു പാർട്ടികളുമായും യോജിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World news-
ചെയ്യാത്തവർ ഭക്ഷണം കഴിക്കരുത് ; നാല്പത്തിരണ്ടുകാരിയുടെ ചുണ്ടുകൾ സൂചിയും നൂലും ഉപയോഗിച്ച് തുന്നിച്ചേർത്ത കേസിൽ പ്രതി കുറ്റം സമ്മതിച്ചു
-
ഹോർമുസ് കടലിടുക്ക് തുറക്കാൻ ഏഴ് ഉപാധികളുമായി ഇറാൻ ; അമേരിക്കയുടെ മറുപടിക്കായി കാത്തിരിക്കുന്നു
-
വിവാദങ്ങളിൽ കുടുങ്ങി എൻവിഡിയ മേധാവി ; ജെൻസൻ ഹുവാങ്ങിനെ മാറ്റാൻ കമ്പനി ബോർഡ് ആലോചിക്കുന്നു
Most read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ
-
ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്
-
ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്


