കാലാവധി കഴിഞ്ഞ മദ്യം കഴിച്ച് മൂന്ന് സുഹൃത്തുക്കൾ മരിച്ചു ; സംഭവം യുപിയിൽ
ലഖ്നൗ : ഉത്തർപ്രദേശിലെ എറ്റാ ജില്ലയിൽ കാലാവധി കഴിഞ്ഞ മദ്യം കഴിച്ച മൂന്ന് യുവാക്കള്‍ മരിച്ചു. ശിവകുമാര്‍ (19), അജിത്ത് (18), ജീതു (21) എന്നിവരാണ് മരിച്ചത്. സംഭവം ഗ്രാമവാസികൾക്കിടയിൽ പരിഭ്രാന്തിയും ദുഃഖവും പരത്തിയിരിക്കുകയാണ്. മദ്യത്തിന്റെ കാലാവധി കഴിഞ്ഞിരുന്നുവെന്ന് കുടുംബാംഗങ്ങൾ അവകാശപ്പെടുന്നുണ്ടെങ്കിലും മരണകാരണം പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. മരിച്ച മൂന്ന് പേരും സുഹൃത്തുക്കളാണ്. അതേസമയം മരണത്തില്‍ ദുരൂഹതയുള്ളതായി കുടുംബം ആരോപിക്കുന്നു. കാലാവധി കഴിഞ്ഞ മദ്യം കുടിച്ചതിന് പിന്നാലെ മൂവരുടെയും ആരോഗ്യനില വഷളാകുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബത്തിന്റെ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ഈ സംഭവം കിഷോർപൂർ ഗ്രാമത്തെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് സുഹൃത്തുക്കൾ കഴിച്ച മദ്യത്തെക്കുറിച്ചും അവരുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും ഇപ്പോൾ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ
-
ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ
-
’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു





