പഞ്ചാബിൽ വൈക്കോൽ കത്തിക്കൽ തുടരുന്നു ; 5,517 കേസുകൾ രേഖപ്പെടുത്തി
ചണ്ഡീഗഡ്: നെല്ല് കൊയ്ത്ത് സീസൺ തുടരുന്നതിനിടെ പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഇതുവരെ 5,517 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 728 കേസുകളുമായി ഫിറോസ്പൂർ ജില്ലയാണ് ഏറ്റവും മുന്നിലുള്ളത്. ഉത്തരേന്ത്യയിൽ വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ അധികൃതർ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തിയ കർഷകരിൽ നിന്ന് പരിസ്ഥിതി നഷ്ടപരിഹാരമായി 85.90 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ 1,259 കേസുകളിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും 1,637 പേരുടെ ഭൂമി രേഖകളിൽ റെഡ് എൻട്രി രേഖപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തെ ആകെ നെൽകൃഷി സ്ഥലത്തിന്റെ 96.65%കൊയ്ത്ത് ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ടാൺ തരൺ, സംഗ്രൂർ, ഭട്ടിൻഡ, പട്യാല എന്നീ ജില്ലകളിലും വൈക്കോൽ കത്തിക്കൽ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈക്കോൽ കത്തിക്കുന്നത് തടയാൻ കർശന നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ
-
ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ
-
’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു





