Skip to content

ചെങ്ങറയില്‍ ഇലക്‌ട്രിക് പോസ്റ്റ് അപകടാവസ്ഥയില്‍ : ഏതു നിമിഷവും അപകടം സംഭവിക്കാം

കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ ചെങ്ങറ കുരിശുംമൂട് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫീസ് പടി – കളിയിക്കൽ പടി റോഡിൽ കെ.എസ്.ഇ.ബി.യുടെ ഇലക്‌ട്രിക് പോസ്റ്റ് അപകടാവസ്ഥയിൽ. മാസങ്ങളായി അപകടാവസ്ഥയിൽ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന പോസ്റ്റിന്റെ ചുവട്ടിൽ നാട്ടുകാർ കരിങ്കല്ലുകള്‍ അടുക്കി ബലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം വാഹനമിടിച്ച് പോസ്റ്റിന്റെ  ചുവട്ടിലെ കല്ലുകൾ ഇളകി മാറിയതോടെ കൂടുതൽ അപകടാവസ്ഥയിലായി. വാഹനമിടിച്ചതോടെ ഇലക്‌ട്രിക് പോസ്റ്റ് കൂടുതൽ ചെരിഞ്ഞ് പൊട്ടല്‍ സംഭവിക്കുകയും കമ്പികൾ തെളിയുകയും ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധിപ്പിച്ചിരുന്ന സമീപത്തുള്ള മൂന്ന് പോസ്റ്റുകളും നിലവില്‍ അപകടാവസ്ഥയിലാണ്. പ്രദേശത്തെ സ്കൂൾ വിദ്യാർത്ഥികൾ ബസുകൾ കാത്തുനിൽക്കുന്നതും കളിക്കുന്നതും ഇതിന്റെ  സമീപത്താണ്. പ്രദേശവാസികള്‍ ദിവസവും കാൽനടയായും വാഹനങ്ങളിലും സഞ്ചരിക്കുന്ന റോഡരികിലാണ് ഇലക്ട്രിക് പോസ്റ്റ് അപകടാവസ്ഥയിൽ നിൽക്കുന്നത്. പോസ്റ്റ് മാറ്റി സ്ഥാപിക്കുവാന്‍ ബന്ധപ്പെട്ട അധികൃതരോട് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപമുയരുന്നത്. പോസ്റ്റ് മാറ്റി സ്ഥാപിക്കുവാന്‍ അധികാരികള്‍ ഇടപെടണമെന്നും ആവശ്യമുയരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

  2. ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ

  3. ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്

  4. ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

  5. നെതന്യാഹുവിന്റെ പരാജയത്തിൽ യൂത്ത് ലീഗിന് പങ്കെന്ന് മന്ത്രി കെഎം ഷാജി

Share on WhatsApp

Share this story

ചെങ്ങറയില്‍ ഇലക്‌ട്രിക് പോസ്റ്റ് അപകടാവസ്ഥയില്‍ : ഏതു നിമിഷവും അപകടം സംഭവിക്കാം pathanamthittamedia.com