Skip to content

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസ് ; യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ

കണ്ണൂർ : യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ. സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ കണ്ണൂർ അഴീക്കോട്‌ സ്വദേശി മുഹമ്മദ് ഷമീറിനെയാണ് (24) പോലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേരി പോലീസാണ് ഷമീറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സമൂഹ മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന മഞ്ചേരി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് യൂട്യൂബർ തൊപ്പി മുഹമ്മദ് നിഹാദിന്റെ കൂട്ടാളി പിടിയിലായത്. മുഹമ്മദ് ഷമീറിന്റെ യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ അപമാനിച്ചെന്നാണ് യുവതിയുടെ പരാതി. കേസിൽ തൊപ്പി ഉൾപ്പെടെ നാല് പ്രതികളാണുള്ളത്. രണ്ടുപേരെ ഈ കേസിൽ മഞ്ചേരി പോലീസ് നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ ഒരാളാണ് മുഹമ്മദ് ഷമീർ, ഇയാളെ ഇൻ രാവിലെ വളപട്ടണത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്.

ജൂണ്‍ 10നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. യൂട്യൂബ് ചാനലില്‍ നാലു മണിക്കൂറോളം നീണ്ട ഒരു ലൈവിനിടെ മഞ്ചേരി സ്വദേശിയുടെ സമ്മതമില്ലാതെ ചിത്രങ്ങളും വീഡിയോകളും പ്രദര്‍ശിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാണ് യൂട്യൂബർ തൊപ്പി ഉൾപ്പെടെയുള്ളവർക്കെതിരായ കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ഐടി നിയമ വകുപ്പുകള്‍ എന്നിവ ചുമത്തി മഞ്ചേരി പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. തുടർന്ന് ഇയാൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതേ കേസിലാണ് ഇപ്പോൾ മുഹമ്മദ് ഷമീറും അറസ്റ്റിലായത്. തൊപ്പിയുടെ മറ്റൊരു കൂട്ടാളിയായ മമ്മു (20) എന്ന യുവാവിനെയും അടുത്തിടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

  2. ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  3. ശത്രുരാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ ; ഭൂഗർഭ തുരങ്കങ്ങളിൽ സജ്ജമാക്കിയിരിക്കുന്നത് നൂറുകണക്കിന് ബാലസ്റ്റിക് മിസൈലുകൾ

  4. ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ

  5. ​’നാണമില്ലാത്ത മനുഷ്യാ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനെ ആക്ഷേപിച്ച് സാറ നെതന്യാഹു

Share on WhatsApp

Share this story

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച കേസ് ; യൂട്യൂബർ തൊപ്പിയുടെ കൂട്ടാളി അറസ്റ്റിൽ pathanamthittamedia.com