Skip to content

വടശ്ശേരിക്കരയിലെ വന്യമൃഗ ശല്യം നിയന്ത്രിക്കുവാന്‍ സ്ഥാപിച്ച എ.ഐ. അലാറം ഫലപ്രദമെന്ന് വനം വകുപ്പ്

വടശ്ശേരിക്കര : വടശ്ശേരിക്കരയില്‍ വന്യമൃഗ ശല്യം നിയന്ത്രിക്കുവാന്‍ ലക്ഷങ്ങള്‍ മുടക്കി വനം വകുപ്പ് സ്ഥാപിച്ച എ.ഐ. ക്യാമറ അലാറം സംവിധാനം കാട്ടാനകളെ തുരത്തുവാന്‍ സഹായിക്കുന്നുണ്ടെന്ന് വനം വകുപ്പ്. ജനവാസ മേഖലയില്‍ എത്തിയ കാട്ടാനകള്‍ ഈ സംവിധാനത്തില്‍ നിന്നുള്ള ശബ്ദം കേട്ട് വനത്തിലേക്ക് ഓടുന്ന ദൃശ്യങ്ങള്‍ വനപാലകര്‍ പുറത്തുവിട്ടു. ഈ സംവിധാനങ്ങള്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്നും വടശ്ശേരിക്കരയുടെ വിവിധ പ്രദേശങ്ങളായ ഒളികല്ല്, താമരപ്പള്ളി തോട്ടം, ബൗണ്ടറി, കുമ്പളത്താമൺ റോഡ് എന്നിവടങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണെന്നും ജനങ്ങള്‍ പറയുന്നു. പ്രദേശത്തെ നിരവധി കാര്‍ഷിക വിളകളും കാട്ടാനകള്‍ ഇതിനോടകം നശിപ്പിച്ചിട്ടുണ്ട്.

പ്രതിരോധ സംവിധാനങ്ങള്‍ നോക്കുകുത്തിയായതോടെ കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികള്‍ നാട്ടിലിറങ്ങുന്നതുകാരണം ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ സുരക്ഷാ ഭീഷണി നേരിടുന്നുവെന്നും ജനങ്ങള്‍ ആരോപിക്കുന്നു. ആനകള്‍ നാട്ടിലറങ്ങുന്ന ദൃശ്യങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ജനങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. വടശ്ശേരിക്കര ടൗണിനുസമീപത്തും കാട്ടാനകള്‍ നിരന്തരമായി എത്തുന്നുണ്ട്. നദി കടന്നാണ് ആനകള്‍ ജനവാസ മേഖലയിലേക്ക് എത്തുന്നതെന്നും ജനങ്ങള്‍ പറയുന്നു. എ.ഐ. ക്യാമറ അലാറം സംവിധാനം ആനകളെ ഓടിക്കുവാന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതിനാല്‍ ഇത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് റാന്നി എം.എല്‍.എ. അഡ്വ.പഴകുളം മധു പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു

  2. ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ

  3. ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്

  4. ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

  5. നെതന്യാഹുവിന്റെ പരാജയത്തിൽ യൂത്ത് ലീഗിന് പങ്കെന്ന് മന്ത്രി കെഎം ഷാജി

Share on WhatsApp

Share this story

വടശ്ശേരിക്കരയിലെ വന്യമൃഗ ശല്യം നിയന്ത്രിക്കുവാന്‍ സ്ഥാപിച്ച എ.ഐ. അലാറം ഫലപ്രദമെന്ന് വനം വകുപ്പ് pathanamthittamedia.com