ഗുരുതര സാമ്പത്തിക ക്രമക്കേട് : കുമ്പളാംപൊയ്ക സർവീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടാന്‍ നടപടി തുടങ്ങി
റാന്നി : ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയ കുമ്പളാംപൊയ്ക സർവീസ് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടാതിരിക്കാൻ സഹകരണ നിയമം 32 (2) ന് വിധേയമായി എന്തെങ്കിലും അറിയിക്കുവാനുണ്ടെങ്കിൽ മൂന്നുദിവസത്തിനകം രേഖാമൂലം അറിയിക്കുവാന്‍ സഹകരണ സംഘം റാന്നി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറൽ)ന് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കത്തുനൽകി. ബാങ്ക് പ്രസിഡന്റ് ബഞ്ചമിൻ ജോസ് ജേക്കബ് നിക്ഷേപകരുടെ അക്കൗണ്ടുകളിൽ നിന്ന് അനുമതി കൂടാതെയും നടപടി ക്രമങ്ങൾ പാലിക്കാതെയും തുക പിൻവലിച്ച് സ്വന്തം അക്കൗണ്ടിലാക്കുകയും ഈ തുക പിൻവലിക്കുകയും ചെയ്തിരുന്നു. അസിസ്റ്റന്റ് രജിസ്ട്രാർ നടത്തിയ പരിശോധനയിൽ ഇത് കണ്ടെത്തുകയും വിശദമായ അന്വേഷണം ആവശ്യമാണെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
സഹകരണ നിയമം 65 പ്രകാരം നടത്തിയ പരിശോധനയിൽ പരാതി ശരിയാണെന്നും കണ്ടെത്തിയിരുന്നു. ബാങ്കിന്റെ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് ഭരണസമിതിയംഗമാണ്. ക്രമക്കേട് നടത്തിയത് ഭരണസമിതിയുടെ അറിവോടെയാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. ഇത് ഗുരുതര വീഴ്ചയാണെന്നും കണ്ടെത്തി. നിക്ഷേപകരുടെ വിശ്വാസം നഷ്ടപ്പെടുത്താൻ ഇതിടയാക്കി. സഹകരണ നിയമത്തിനും ചട്ടങ്ങൾക്കും രജിസ്ട്രാറുടെ സർക്കുലർ നിർദേശങ്ങൾക്കും വിരുദ്ധമായി പ്രസിഡണ്ടും ഭരണസമിതിയും പ്രവർത്തിച്ചെന്നാണ് കത്തിൽ പറയുന്നത്. ബാങ്ക് സെക്രട്ടറിക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ
-
ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്
-
ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു
-
ഒറ്റ സ്കൂട്ടറിൽ 5 വിദ്യാർത്ഥികളുടെ സാഹസിക യാത്ര ; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്





