ശബരിമല തീര്‍ത്ഥാടനം ; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും
ന്യൂഡല്‍ഹി : ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും. ഇക്കാര്യത്തില്‍ റെയില്‍വേ മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ജെബി മേത്തര്‍ എംപി അറിയിച്ചു. ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, പൂനെ, ഹൈദരാബാദ്, എന്നിവിടങ്ങളില്‍ നിന്ന് മകരവിളക്ക് വേളയിലും പുതിയ സര്‍വിസുകള്‍ ഉണ്ടാകും. നിലവിലുള്ള ട്രെയിനുകളില്‍ അധിക സ്ലീപ്പര്‍, എസി കോച്ചുകള്‍ ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കും. തിരുവനന്തപുരം, മംഗലാപുരം റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കണമെന്നും ജെബി മേത്തര്‍ റെയില്‍വേ മന്ത്രിയെ നേരില്‍ കണ്ട് ആവശ്യം ഉന്നയിച്ചു. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് ക്രിസ്മസ് വേളയില്‍ തുടങ്ങണമെന്നും മന്ത്രിക്ക് നല്‍കിയ കത്തില്‍ എംപി ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ
-
ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്
-
ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു
-
നെതന്യാഹുവിന്റെ പരാജയത്തിൽ യൂത്ത് ലീഗിന് പങ്കെന്ന് മന്ത്രി കെഎം ഷാജി





