Notice
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിനുകീഴിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റിലേക്ക് തയ്യല്‍ തൊഴിലാളികളെ ആവശ്യമുണ്ട്
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിനുകീഴില്‍ ചെന്നീര്‍ക്കര പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മാത്തൂര്‍ റെഡിമെയ്ഡ് വസ്ത്ര നിര്‍മാണ യൂണിറ്റിലേക്ക് തയ്യല്‍ ജോലിയില്‍ പ്രാവീണ്യമുള്ള തദ്ദേശവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജൂക്കി മെഷീന്‍ ഉപയോഗിച്ചുള്ള കട്ടിങ്, സ്റ്റിച്ചിങ് ജോലികള്‍ പീസ്റേറ്റ് അടിസ്ഥാനത്തില്‍ ചെയ്ത് റെഡിമെയ്ഡ് ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചുനല്‍കുന്നതിന് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ചയിലൂടെ തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നിബന്ധകള്‍ക്ക് വിധേയമായി തൊഴില്‍ നല്‍കും. മുന്‍പരിചയവും യോഗ്യതയുമുള്ള പ്രദേശവാസികള്‍ക്ക് മുന്‍ഗണന. പ്രോജക്ട് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, ഇലന്തൂര്‍, ഇലന്തൂര്‍ പി.ഒ., പത്തനംതിട്ട 689643 എന്ന വിലാസത്തില്‍ നവംബര്‍ 21 നകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഇ – മെയില്‍ : popta@kkvib.org ഫോണ്‍ 0468 2362070.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം https://play.google.com/store/apps/details?id=com.pathanamthitta.media
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Jobs
More More from Jobs newsMost read
-
പരിപ്പുവടയ്ക്ക് ഉപ്പുകുറഞ്ഞതിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്തു
-
ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചു ; ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പുതിയ നിരക്കുകൾ
-
ബി.എല്‍.എം മോഡല്‍ നിക്ഷേപ തട്ടിപ്പ് കേരളത്തില്‍ വ്യാപകം : ബ്ലെയിഡ് കമ്പനികളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ്
-
ചെറുകോൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു
-
നെതന്യാഹുവിന്റെ പരാജയത്തിൽ യൂത്ത് ലീഗിന് പങ്കെന്ന് മന്ത്രി കെഎം ഷാജി





