പിആർഡി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന ഇൻഹൗസ് ഇൻഫോ വീഡിയോകൾ, റീലുകൾ, സോഷ്യൽ മീഡിയ ക്രിയേറ്റീവുകൾ എന്നിവയുടെ പ്രൊഡക്ഷൻ ജോലികൾക്കായി വീഡിയോ എഡിറ്റർ, ക്യാമറാമാൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ് വിഭാഗങ്ങളിൽ പാനൽ രൂപീകരിക്കുന്നു. മുഖാമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രതിഫലം പീസ് വർക്ക് അടിസ്ഥാനത്തിലാണ്.

യോഗ്യതകൾ:
ക്യാമറാമാൻ:- കുറഞ്ഞത് അഞ്ച് വർഷം വീഡിയോഗ്രാഫിയിൽ പ്രവൃത്തിപരിചയം. ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ മൂവി ക്യാമറകൾ ഉൾപ്പെടെ വിവിധ ക്യാമറാ/ക്യാമറ അനുബന്ധ ഉപകരണങ്ങൾ ഉപയോഗിക്കാനുള്ള അറിവും സർക്കാർ പരിപാടികൾ ചെയ്തുള്ള പരിചയം അഭികാമ്യം.

വീഡിയോ എഡിറ്റർ:- എഫ്.സി.പി, പ്രീമിയർ തുടങ്ങിയ എഡിറ്റിംഗ്, സൗണ്ട് റെക്കോഡിംഗ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാനുള്ള അറിവ്. കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. സർക്കാർ പരിപാടികൾ ചെയ്ത പരിചയം അഭികാമ്യം. കളർഗ്രേഡിംഗ്, എ.ഐ വീഡിയോ ടൂളുകൾ ഉപയോഗിക്കാനുള്ള അറിവ് അഭികാമ്യം.
ഡബ്ബിംഗ് ആർട്ടിസ്റ്റ്:- ഈ മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷകൾ 2026 സെപ്റ്റംബർ 14 നകം ഡയറക്ടർ, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്‌ളോക്ക്, ഗവണ്മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ അയക്കണം. [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ഷോ റീലുകൾ സമർപ്പിക്കാം.
നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകുന്നവർ കവറിന് പുറത്ത് അപേക്ഷിക്കുന്ന വിഭാഗത്തിൻറെ പേര് രേഖപ്പെടുത്തണം. ഇ-മെയിലിൽ അയക്കുന്നവർ സബ്ജക്ടായി ഈ വിവരങ്ങൾ രേഖപ്പെടുത്തണം. വിശദാംശങ്ങൾ prd.kerala.gov.in ൽ ലഭിക്കും

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല; ഇറാൻ്റെ എണ്ണ ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തി അമേരിക്ക

0
തെഹ്റാൻ: ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം. ഹോര്‍മൂസ് കടലിടുക്കിലെ ഇറാനിയന്‍ എണ്ണക്കപ്പലിന്...

ഒരുമിച്ചു നിന്ന് നന്മ പ്രവർത്തിക്കുക സഭയുടെ ഉത്തരവാദിത്തം : തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പാ

0
മല്ലപ്പള്ളി: ഒരുമിച്ച് നിന്ന് സമൂഹത്തിൽ നന്മ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നത് സഭയുടെ...

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി യോഗം സെപ്റ്റംബര്‍ എട്ടിന് കേരള നിയമസഭയുടെ പരിസ്ഥിതി...