ജർമ്മനിയിൽ ഷെഫ് ഒഴിവുകൾ : നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്‍റിലേക്ക് ആഗസ്റ്റ് 9 വരെ അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജർമ്മനിയിൽ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്‌മെന്റിലേക്ക് ആഗസ്റ്റ് 9 വരെ അപേക്ഷിക്കാം. ഹോട്ടൽ മാനേജ്‌മെന്റ്, ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിംഗ് ടെക്‌നോളജി എന്നിവയിൽ നാലു വർഷത്തേയോ മൂന്നു വർഷത്തേയോ ബിരുദം നേടിയിരിക്കണം. ടൂറിസം ബിരുദങ്ങളും അളഗപ്പ, ഭാരതിയാർ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ബിരുദങ്ങളും പരിഗണിക്കുന്നതല്ല. നിലവിൽ ഇന്ത്യയിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ. വിശദമായ സി.വി യും വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പാസ്സ്‌പോർട്ട്, ഭാഷാ യോഗ്യത എന്നിവയുടെ പകർപ്പുകൾ സഹിതം http://www.norkaroots.kerala.gov.in സന്ദർശിച്ച് അപേക്ഷ നൽകാം. മുൻപ് സമാന തസ്തികയിലേയ്ക്ക് അപേക്ഷ നൽകിയവർ ഇനി അപേക്ഷിക്കേണ്ടതില്ല.

നിലവിൽ വിദേശ രാജ്യങ്ങളിലോ ക്രൂയിസ് കപ്പലുകളിലോ ജോലി ചെയ്യുന്നവരെയും പരിഗണിക്കുന്നതല്ല. ഉദ്യോഗാർഥികൾക്ക് ഷെഫ് തസ്തികയിൽ നിലവിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. അപേക്ഷിക്കുന്നതിന് ജർമ്മൻ ഭാഷാ യോഗ്യത അനിവാര്യമല്ല. പ്രായപരിധി 35 വയസ്സ്. നിലവിൽ ജർമ്മൻ ഭാഷാ യോഗ്യതയുളളവർക്ക് (A1,A2,B1,B2) മുൻഗണന ലഭിക്കുന്നതാണ്. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടാൽ 12 മാസത്തോളം നീളുന്ന ബി-വൺ വരെയുളള ജർമ്മൻ ഭാഷാ പഠനത്തിന് തയ്യാറാകുന്നവരാകണം അപേക്ഷകർ.

ബി-വൺ വരെയുളള ജർമ്മൻ ഭാഷാപരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങൾ, വിസ പ്രോസസ്സിംഗ്, ജോബ് മാച്ചിങ്ങ്, അഭിമുഖങ്ങൾ, ജർമ്മനിയിലേക്കെത്തിയ ശേഷമുളള ഇന്റഗ്രേഷൻ, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതിവഴി ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്  0471-2770536, 539, 540, 577 ടോൾ ഫ്രീ നമ്പറുകൾ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...