ചിറ്റാറില്‍ 9 വയസ്സുകാരിയെ പീഡിപ്പിച്ച 66 കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : ഒന്‍പതു വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 66കാരനെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ ഫാക്ടറിപ്പടി മാമല പുത്തൻപുരയിൽ വീട്ടിൽ ഫിലിപ്പോസ് (ഫിലിപ്പ് -66) നെ ആണ് ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു മാസങ്ങൾക്ക് മുൻപ് സ്കൂൾ അവധിക്കാലത്താണ് ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കൈതച്ചക്ക തോട്ടത്തിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ ഇയാൾ കാലിൽ പിടിച്ച് നിലത്തിടുകയും പീഡിപ്പിക്കുകയും ആയിരുന്നു. രക്ഷിതാക്കളോട് കുട്ടി പീഡനവിവരം പറഞ്ഞതോടെ രക്ഷിതാക്കള്‍ പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ വിവരം ധരിപ്പിച്ചു.

ഇവിടെ നിന്നും ചിറ്റാർ പോലീസ് സ്റ്റേഷനിലേക്ക് നല്‍കിയ അറിയിപ്പിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം പോലീസ് അതിവേഗം അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു. ചിറ്റാർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ അനീസ് എ., സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകുമാർ, പ്രവീൺ, സി.പിഓ അൻവർഷ എന്നിവർ അടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...